ETV Bharat / sports

അവസാന മത്സരത്തിലും ഓസീസിന് തോൽവി; ഇന്ത്യയുടെ വിജയം 6 റൺസിന്

India Vs Australia 5th T20i : ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. 37 പന്തില്‍ 53 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.

Etv Bharat India Vs Australia 5th T20i Final Update  India Won For 6 Runs  ഓസീസിന് തോൽവി  ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം  ഇന്ത്യ ഓസ്‌ട്രേലിയ മത്സരം  ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര
India Vs Australia 5th T20i Final Update
author img

By ETV Bharat Kerala Team

Published : Dec 3, 2023, 10:54 PM IST

ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തേയും മത്സരത്തിലും ജയം ഇന്ത്യക്കൊപ്പം. അഞ്ച് കളികളിൽ നാലും സ്വന്തമാക്കിയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. അവസാന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഇന്നിങ്‌സ് 8 വിക്കറ്റ് നഷ്‌ടത്തിൽ 154 റൺസിൽ അവസാനിച്ചു. ഇതോടെ 6 റൺസിനാണ് ഇന്ത്യ ജയിച്ചത്. അവസാന മത്സരമെങ്കിലും ജയിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഓസീസ് മോഹമാണ് തോൽവിയോടെ പൊലിഞ്ഞത്.

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. 37 പന്തില്‍ 53 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്‌ക്‌വാദും പെട്ടെന്ന് മടങ്ങി. 15 പന്തില്‍ 21 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നാലെ 12 പന്തില്‍ 10 റണ്‍സെടുത്ത് ഗെയ്‌ക്‌വാദും മടങ്ങി.

ശ്രേയസ് ഒഴികെ ക്രീസിലെത്തിയ ആർക്കും അർദ്ധ സെഞ്ചുറിയിലേക്കുപോലും എത്താനായില്ല. രണ്ടക്കം കടക്കാതെയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിങ്കു സിങ്ങും പിൻവാങ്ങിയത്. ഓസ്‌ട്രേലിയക്കുവേണ്ടി ജെയ്‌സണ്‍ ബെഹ്റെൻഡോർഫും ബെന്‍ ഡ്വാര്‍ഷിസും രണ്ടുവീതം വിക്കറ്റുകള്‍ നേടി. ആരോണ്‍ ഹാർഡിയും തന്‍വീര്‍ സംഘയും നഥാന്‍ എല്ലിസും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യ ഏഴ് ഓവറുകള്‍ക്കിടെ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ടീം ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയതാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നു. വിശാഖപട്ടണം, തിരുവനന്തപുരം, റായ്‌പൂര്‍ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യന്‍ യുവസംഘം കങ്കാരുപ്പടയെ വീഴ്‌ത്തിയത്. ഗുവാഹത്തിയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ സെഞ്ച്വറിക്കരുത്തിലായിരുന്നു ഓസ്‌ട്രേലിയയുടെ ഒരേയൊരു ജയം.

Also Read: പരമ്പര സ്വന്തം, നാലാം ജയം കൊതിച്ച് ഇന്ത്യ...; ഓസീസിനെതിരായ അവസാന ടി20 ബെംഗളൂരുവില്‍

റായ്‌പൂരിലെ നാലാം ടി20യില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ന് ഓസീസ് കളിച്ചത്. കാമറൂണ്‍ ഗ്രീനിന് പകരം നഥാന്‍ എല്ലിസാണ് പ്ലേയിങ് ഇലവനിലെത്തിയത്. തങ്ങൾ ആദ്യം ബോള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) പറഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ന് ഇന്ത്യയും ഇറങ്ങിയത്. ദീപക്‌ ചഹാര്‍ പുറത്തായപ്പോള്‍ അര്‍ഷ്‌ദീപ് സിങ്ങാണ് തിരികെ എത്തിയത്. മെഡിക്കല്‍ എമര്‍ജന്‍സി കാരണം ദീപക്ക് നാട്ടിലേക്ക് മടങ്ങിയതായി ക്യാപ്റ്റൻ സൂര്യകുമാര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.