ETV Bharat / sports

ഗ്രീന്‍ഫീല്‍ഡില്‍ നാളെ ഇന്ത്യ-ഓസീസ് പോര്; കൂടെ മഴയിറങ്ങുമോ?, കാലാവസ്ഥ റിപ്പോര്‍ട്ട് അറിയാം

India vs Australia 2nd T20I Preview: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 നാളെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍.

India vs Australia 2nd T20I weather report  India vs Australia  India vs Australia 2nd T20I Preview  Suryakumar Yadav  Matthew Wade  ഇന്ത്യ vs ഓസ്‌ട്രേലിയ രണ്ടാം ടി20 പ്രിവ്യൂ  ഇന്ത്യ vs ടഓസ്‌ട്രേലിയ  ഇന്ത്യ vs ഓസ്‌ട്രേലിയ രണ്ടാം ടി20 കാലാവസ്ഥ  സൂര്യകുമാര്‍ യാദവ്  മാത്യു വെയ്‌ഡ്
India vs Australia 2nd T20I weather report
author img

By ETV Bharat Kerala Team

Published : Nov 25, 2023, 7:46 PM IST

തിരുവനന്തപുരം: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ വിജയത്തുടര്‍ച്ചയ്‌ക്ക് ഇന്ത്യ നാളെ (നവംബര്‍ 26) ഇറങ്ങും (India vs Australia 2nd T20I Preview). രണ്ടാം ടി20 നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴ്‌ മുതല്‍ക്കാണ് കളി ആരംഭിക്കുക. മത്സരത്തിന് നേരിയ മഴ ഭീഷണിയുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്ത് കനത്ത മഴ പെയ്‌തിരുന്നു. ഞായറാഴ്‌ച രാവിലെ വീണ്ടും മഴ പെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ മത്സര സമയത്ത് (രാത്രി 7 മണിക്ക് ശേഷം) മഴ പെയ്യാൻ 11 ശതമാനം സാധ്യതയാണുള്ളതെന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് (India vs Australia 2nd T20I weather report).

സൂര്യകുമാര്‍ യാദവ് (Suryakumar Yadav) നേതൃത്വം നല്‍കുന്ന ഇന്ത്യ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. ഈ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. വിശാഖപട്ടണത്ത് ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 208 റണ്‍സ് നേടിയപ്പോള്‍ 19.5 ഓവറില്‍ എട്ട് വിക്കറ്റിന് ഇന്ത്യ മറുപടി നല്‍കുകയായിരുന്നു.

എട്ട് പന്തില്‍ 21 റണ്‍സടിച്ച യശസ്വി ജയ്‌സ്വാള്‍ തുടങ്ങി വച്ച അടി ഏറ്റെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (42 പന്തില്‍ 80), ഇഷാന്‍ കിഷന്‍ (39 പന്തില്‍ 58) എന്നിവര്‍ അടിത്തറയൊരുക്കിയപ്പോള്‍ റിങ്കു സിങ്ങാണ് (14 പന്തില്‍ 22*) ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. റുതുരാജ് ഗെയ്‌ക്‌വാദ് ഒരൊറ്റ പന്ത് പോലും നേരിടാന്‍ കഴിയാതെ റണ്ണൗട്ടായപ്പോള്‍ തിലക് വര്‍മയ്‌ക്ക് (10 പന്തില്‍ 12) തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ബോളിങ് യൂണിറ്റില്‍ മുകേഷ് കുമാറും അക്‌സര്‍ പട്ടേലും ഒഴികെയുള്ളവര്‍ അടി വാങ്ങി. നാല് ഓവറില്‍ അര്‍ഷ്‌ദീപ് സിങ് 41 റണ്‍സും പ്രസിദ്ധ് കൃഷ്‌ണ 50 റണ്‍സും രവി ബിഷ്‌ണോയ്‌ 54 റണ്‍സുമാണ് വിട്ടുനല്‍കിയത്. ഗ്രീന്‍ഫീല്‍ഡില്‍ ഇവര്‍ മികവിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ അത്ര കഠിനമാവില്ല.

കളി പിടിച്ചാല്‍ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയ്‌ക്ക് 2-0ന് മുന്നിലെത്താം. മറുവശത്ത് പരമ്പരയിലേക്ക് തിരികെ എത്താനാവും മാത്യു വെയ്‌ഡ് നേതൃത്വം നല്‍കുന്ന ഓസീസിന്‍റെ ശ്രമം.

ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, രവി ബിഷ്‌ണോയ്, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍.

ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20 Squad Against India): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മാത്യു ഷോര്‍ട്, മാത്യു വെയ്‌ഡ് Matthew Wade (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, സീന്‍ ആബോട്ട്, നാഥന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ, തന്‍വീര്‍ സങ്ക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.