വിശാഖപട്ടണം : ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ടീം ഇന്ത്യയ്ക്ക് വിജയം (India vs Australia). വിശാഖപട്ടണം വേദിയായ മത്സരത്തില്‍ കങ്കാരുപ്പടയ്‌ക്കെതിരെ രണ്ട് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ജോഷ് ഇംഗ്ലിസിന്‍റെ (Josh Inglis) സെഞ്ച്വറിയുടെ ബലത്തില്‍ നേടിയത് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു പന്ത് ശേഷിക്കെ വിജയത്തിലേക്ക് എത്തുകയായിരുന്നു (India vs Australia 1st T20I Match Result). 42 പന്തില്‍ 80 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നില്‍ നിന്നും നയിച്ച നായകന്‍ സൂര്യകുമാര്‍ യാദവിന്‍റെ (Suryakumar Yadav) പ്രകടനമാണ് ടീമിനെ തുണച്ചത്. അര്‍ധസെഞ്ച്വറിയുമായി ഇഷാന്‍ കിഷനും (Ishan Kishan) മികച്ച പ്രകടനം കാഴ്‌ചവച്ചു. 14 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന റിങ്കു സിങ്ങാണ് (Rinku Singh) ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കിയത്.
-
A record chase in Vizag for 🇮🇳
— JioCinema (@JioCinema) November 23, 2023 " class="align-text-top noRightClick twitterSection" data="
An action packed performance by #TeamIndia's batter puts them ahead in the series 💪#INDvAUS #JioCinemaSports pic.twitter.com/Rk3t7nz0jC
">A record chase in Vizag for 🇮🇳
— JioCinema (@JioCinema) November 23, 2023
An action packed performance by #TeamIndia's batter puts them ahead in the series 💪#INDvAUS #JioCinemaSports pic.twitter.com/Rk3t7nz0jCA record chase in Vizag for 🇮🇳
— JioCinema (@JioCinema) November 23, 2023
An action packed performance by #TeamIndia's batter puts them ahead in the series 💪#INDvAUS #JioCinemaSports pic.twitter.com/Rk3t7nz0jC
209 എന്ന കൂറ്റന്‍ സ്കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നില്ല. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദ് ഡയമണ്ട് ഡക്കായി (Diamond Duck). ഒരു പന്ത് പോലും നേരിടാതെ ഇന്ത്യന്‍ ഉപനായകന്‍ റണ്‍ഔട്ട് ആകുകയായിരുന്നു.
വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച യശസ്വി ജയ്‌സ്വാളും അധികം വൈകാതെ തന്നെ പവലിയനിലേക്ക് എത്തി. 8 പന്തില്‍ 21 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. മൂന്നാം വിക്കറ്റില്‍ ക്രീസില്‍ നിലയുറപ്പിച്ച ഇഷാന്‍ കിഷനും തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് മത്സരം ഇന്ത്യയുടെ കൈക്കലാക്കിയത്.
-
Rinku Singh's heroics gets 🇮🇳 over the line in the 1st #INDvAUS T20I of #IDFCFirstBankT20ITrophy 💙#TeamIndia #JioCinemaSports pic.twitter.com/6F77QT6Kpr
— JioCinema (@JioCinema) November 23, 2023 " class="align-text-top noRightClick twitterSection" data="
">Rinku Singh's heroics gets 🇮🇳 over the line in the 1st #INDvAUS T20I of #IDFCFirstBankT20ITrophy 💙#TeamIndia #JioCinemaSports pic.twitter.com/6F77QT6Kpr
— JioCinema (@JioCinema) November 23, 2023Rinku Singh's heroics gets 🇮🇳 over the line in the 1st #INDvAUS T20I of #IDFCFirstBankT20ITrophy 💙#TeamIndia #JioCinemaSports pic.twitter.com/6F77QT6Kpr
— JioCinema (@JioCinema) November 23, 2023
ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത് 112 റണ്‍സ്. 39 പന്തില്‍ 58 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ 13-ാം ഓവറിലാണ് പുറത്താകുന്നത്. പിന്നാലെയെത്തിയ തിലക് വര്‍മയ്‌ക്ക് (12) തിളങ്ങാനായില്ല. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടമായെങ്കിലും റിങ്കു സിങ് ഇന്ത്യന്‍ ജയം ഉറപ്പിക്കുകയായിരുന്നു.
-
𝙎𝙪𝙧𝙮𝙖 𝙙𝙖𝙙𝙖, 𝙩𝙪𝙡𝙖 𝙢𝙖𝙖𝙣𝙡𝙖 🫡
— JioCinema (@JioCinema) November 23, 2023 " class="align-text-top noRightClick twitterSection" data="
Witness the world no. 1️⃣ T20I batter putting on a show in the 1st #INDvAUS T20I of #IDFCFirstBankT20ITrophy, LIVE now on #Sports18, #JioCinema & #ColorsCineplex.#INDvAUS #JioCinemaSports pic.twitter.com/aCxz9ovPvz
">𝙎𝙪𝙧𝙮𝙖 𝙙𝙖𝙙𝙖, 𝙩𝙪𝙡𝙖 𝙢𝙖𝙖𝙣𝙡𝙖 🫡
— JioCinema (@JioCinema) November 23, 2023
Witness the world no. 1️⃣ T20I batter putting on a show in the 1st #INDvAUS T20I of #IDFCFirstBankT20ITrophy, LIVE now on #Sports18, #JioCinema & #ColorsCineplex.#INDvAUS #JioCinemaSports pic.twitter.com/aCxz9ovPvz𝙎𝙪𝙧𝙮𝙖 𝙙𝙖𝙙𝙖, 𝙩𝙪𝙡𝙖 𝙢𝙖𝙖𝙣𝙡𝙖 🫡
— JioCinema (@JioCinema) November 23, 2023
Witness the world no. 1️⃣ T20I batter putting on a show in the 1st #INDvAUS T20I of #IDFCFirstBankT20ITrophy, LIVE now on #Sports18, #JioCinema & #ColorsCineplex.#INDvAUS #JioCinemaSports pic.twitter.com/aCxz9ovPvz
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഓസ്‌ട്രേലിയന്‍ ടീമിന് തരക്കേടില്ലാത്ത തുടക്കമാണ് ലഭിച്ചത്. അഞ്ചാം ഓവറില്‍ സ്കോര്‍ 31ല്‍ നില്‍ക്കെ 13 റണ്‍സ് നേടിയ മാത്യു ഷോര്‍ടിനെ ഓസീസിന് നഷ്‌ടമായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്‌മിത്ത്, ജോഷ് ഇംഗ്ലിസ് സഖ്യം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അനായാസം സ്കോര്‍ ചെയ്‌തു.
-
🥵 Southpaw on a mission, naam hai Ishan Kishan 🔥
— JioCinema (@JioCinema) November 23, 2023 " class="align-text-top noRightClick twitterSection" data="
🎥 Catch him in this fascinating chase from 1st #INDvAUS T20I of #IDFCFirstBankT20ITrophy, LIVE and exclusive on #Sports18, #JioCinema & #ColorsCineplex.#INDvAUS #JioCinemaSports pic.twitter.com/Fcf7ZnKvqJ
">🥵 Southpaw on a mission, naam hai Ishan Kishan 🔥
— JioCinema (@JioCinema) November 23, 2023
🎥 Catch him in this fascinating chase from 1st #INDvAUS T20I of #IDFCFirstBankT20ITrophy, LIVE and exclusive on #Sports18, #JioCinema & #ColorsCineplex.#INDvAUS #JioCinemaSports pic.twitter.com/Fcf7ZnKvqJ🥵 Southpaw on a mission, naam hai Ishan Kishan 🔥
— JioCinema (@JioCinema) November 23, 2023
🎥 Catch him in this fascinating chase from 1st #INDvAUS T20I of #IDFCFirstBankT20ITrophy, LIVE and exclusive on #Sports18, #JioCinema & #ColorsCineplex.#INDvAUS #JioCinemaSports pic.twitter.com/Fcf7ZnKvqJ
131 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. 41 പന്തില്‍ 52 റണ്‍സ് നേടിയ സ്റ്റീവ് സ്‌മിത്ത് റണ്‍ഔട്ട് ആയതോടെയാണ് ഇരുവരുടെയും കൂട്ടുകെട്ട് പൊളിഞ്ഞത്. 50 പന്ത് നേരിട്ട ജോഷ് ഇംഗ്ലിസ് 110 റണ്‍സുമായി മടങ്ങുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് (7), ടിം ഡേവിഡ് (19) എന്നിവര്‍ പുറത്താകാതെ നിന്നു. രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ ഇന്ത്യയ്‌ക്കായി ഓരോ വിക്കറ്റുകള്‍ നേടി.
Also Read : 'തീരുന്നില്ല വേദന' ; ലോകകപ്പ് കഴിഞ്ഞ് നാല് ദിവസം, തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി കെ എല്‍ രാഹുല്‍