ETV Bharat / sports

നയിക്കാന്‍ സൂര്യ, കണക്ക് തീര്‍ക്കുമോ ഇന്ത്യന്‍ യുവനിര; ഓസീസിനെതിരായ ടി20 പരമ്പരയ്‌ക്ക് നാളെ തുടക്കം - സൂര്യകുമാര്‍ യാദവ്

India vs Australia 1st T20 Match Preview: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ യുവനിര നാളെയിറങ്ങും.

India vs Australia 1st T20 Match Preview  Where to Watch India vs Australia 1st T20  Suryakumar Yadav  Suryakumar Yadav Indian captain against Australia  Matthew Wade Australia captain against India  ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 പ്രിവ്യൂ  ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 മത്സരം കാണാന്‍  സൂര്യകുമാര്‍ യാദവ്  ഓസ്‌ട്രേലിയയ്‌ക്കെതിരെ സൂര്യകുമാര്‍ യാദവ് നായകന്‍
India vs Australia 1st T20 Match Preview
author img

By ETV Bharat Kerala Team

Published : Nov 22, 2023, 7:52 PM IST

വിശാഖപട്ടണം: ഏകദിന ലോകകപ്പ് 2023-ന്‍റെ ഫൈനലിലെ തോല്‍വിയുടെ മുറിവാറും മുമ്പ് ഇന്ത്യ വീണ്ടും ഓസ്‌ട്രേലിയയ്‌ക്ക് എതിരെ. ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. വിശാഖപട്ടണത്ത് രാത്രി ഏഴുമണിക്കാണ് കളി ആരംഭിക്കുക.

ലോകകപ്പിന് പിന്നാലെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതോടെ ഇന്ത്യയുടെ യുവനിരയാണ് ഓസീസിനെതിരെ കളിക്കുന്നത്. ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) കീഴിലാണ് ഇന്ത്യ കളിക്കുന്നത്. ഇതാദ്യമായാണ് ടി20യില്‍ ലോക ഒന്നാം നമ്പറായ ഒരു താരം ഇന്ത്യയെ നയിക്കുന്നത്.

സൂര്യയ്‌ക്ക് പുറമെ ഏകദിന ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവരും ടീമിന്‍റെ ഭാഗമാണ്. റിതുരാജ് ഗെയ്‌ക്‌വാദാണ് വൈസ്‌ ക്യാപ്റ്റന്‍. ഇന്ത്യയെ സംബന്ധിച്ച് അടുത്ത വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള പരീക്ഷണങ്ങളുടെ തുടക്കം കൂടിയാണീപരമ്പര.

ഭാവി വാഗ്‌ദാനങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, മുകേഷ് കുമാര്‍, രവി ബിഷ്ണോയ്, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവരെല്ലാം സ്‌ക്വാഡില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെത്തുന്ന ഇവരൊടൊപ്പം പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് നഷ്‌ടമായ അക്‌സര്‍ പട്ടേലും ടീമിന്‍റെ ഭാഗമാണ്. അഞ്ച് മത്സര പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കായി ശ്രേയസ് അയ്യരും ചേരും.

മറുവശത്ത് ലോകകപ്പ് കളിച്ച ഏഴ് താരങ്ങളടങ്ങിയ ഓസീസ് ടീമാണ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. ഫൈനലിലെ ഹീറോ ആയ ട്രാവിസ് ഹെഡിന് പുറമെ ഡേവിഡ് വാർണർ, സ്റ്റീവ് സ്‌മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ, ജോഷ് ഇംഗ്ലിസും സീൻ ആബട്ടുമാണ് ഇന്ത്യയില്‍ തുടര്‍ന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്‌ഡാണ് (Matthew Wade) സന്ദര്‍ശകരെ നയിക്കുന്നത്.

മത്സരം കാണാന്‍: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മത്സരങ്ങള്‍ ടെലിവിഷനില്‍ Sports18, Colors Cineplex ചാനലുകളിലാണ് ലഭ്യമാവുക. ഓണ്‍ലൈനായി JioCinema അപ്പിലൂടെയും വെബ്‌സൈറ്റലൂടെയും മത്സരം കാണാം (Where to Watch India vs Australia 1st T20).

ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍.

ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20 Squad Against India): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മാത്യു ഷോര്‍ട്, മാത്യു വെയ്‌ഡ് (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, സീന്‍ ആബോട്ട്, നാഥന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ, തന്‍വീര്‍ സങ്ക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.