ETV Bharat / sports

ടി20: സിഡ്‌നിയില്‍ ടീം ഇന്ത്യക്ക് 195 റണ്‍സിന്‍റെ വിജയ ലക്ഷ്യം

author img

By

Published : Dec 6, 2020, 3:44 PM IST

Updated : Dec 6, 2020, 3:51 PM IST

അര്‍ദ്ധസെഞ്ച്വറിയോടെ 58 റണ്‍സെടുത്ത നായകന്‍ മാത്യു വെയ്‌ഡിന്‍റെയും 46 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്തിന്‍റെയും കരുത്തിലാണ് ആതിഥേയര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്

സിഡ്‌നി ടി20 വാര്‍ത്ത  ടീം ഇന്ത്യക്ക് ജയം വാര്‍ത്ത  sydney t20 news  team india win news
ടി20

സിഡ്‌നി: സിഡ്‌നി ടി20യില്‍ ടീം ഇന്ത്യക്ക് എതിരെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 194 റണ്‍സെടുത്ത് ആതിഥേയര്‍. അര്‍ദ്ധസെഞ്ച്വറിയോടെ 58 റണ്‍സെടുത്ത നായകന്‍ മാത്യു വെയ്‌ഡിന്‍റെയും 46 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്തിന്‍റെയും കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

32 പന്തില്‍ ഒരു സിക്‌സും 10 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വെയ്‌ഡിന്‍റെ ഇന്നിങ്സ്. ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ ഡി ഷോര്‍ട്ടും എട്ട് റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന ഡാനിയേല്‍ സാംസും മാത്രമാണ് രണ്ടക്കം കാണാതെ പോയത്. മാക്‌സ്‌വെല്‍ 22 റണ്‍സെടുത്തും ഹെന്‍ട്രിക്വിസ് 26 റണ്‍സെടുത്തും പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോണിയസ് 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ടീം ഇന്ത്യക്ക് വേണ്ടി പുതുമുഖം ടി നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ നായകന്‍ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തിയ കോലി മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്‌വേന്ദ്ര ചാഹലും മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂറും മനീഷ് പാണ്ഡെയ്ക്ക് പകരം ശ്രേയസ് അയ്യരും ടീമിന്‍റെ ഭാഗമായി. മൂന്ന് മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യയുടെ നീക്കം.

ആതിഥേയരായ ഓസ്‌ട്രേലിയന്‍ ടീമില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരം മാത്യു വെയ്‌ഡിനെയും ഹെയ്‌സല്‍വുഡിന് പകരം ഡാനിയന്‍ സാംസിനെയും മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ആന്‍ഡ്രു ടൈയും ടീമിലെത്തി.

Last Updated : Dec 6, 2020, 3:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.