കാന്‍ബറ: ടി20 പരമ്പരയില്‍ ആദ്യ ജയം സ്വന്തമാക്കി ടീം ഇന്ത്യ. കാന്‍ബറ ടി20യില്‍ ഓസ്‌ട്രേലിയക്ക് എതിരെ 11 റണ്‍സിന്‍റെ ജയമാണ് വിരാട് കോലിയും കൂട്ടരും സ്വന്തം പേരില്‍ കുറിച്ചത്. കാന്‍ബറ ടി20യില്‍ ടീം ഇന്ത്യക്ക് 11 റണ്‍സിന്‍റെ ജയം. 162 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 150 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
-
INDIA WIN BY 11 RUNS 🇮🇳
— ICC (@ICC) December 4, 2020 " class="align-text-top noRightClick twitterSection" data="
What a sensational comeback after being 92/5 in their innings!#AUSvIND SCORECARD 👉 https://t.co/FpDYCXHojX pic.twitter.com/FfvQUSIzlN
">INDIA WIN BY 11 RUNS 🇮🇳
— ICC (@ICC) December 4, 2020
What a sensational comeback after being 92/5 in their innings!#AUSvIND SCORECARD 👉 https://t.co/FpDYCXHojX pic.twitter.com/FfvQUSIzlNINDIA WIN BY 11 RUNS 🇮🇳
— ICC (@ICC) December 4, 2020
What a sensational comeback after being 92/5 in their innings!#AUSvIND SCORECARD 👉 https://t.co/FpDYCXHojX pic.twitter.com/FfvQUSIzlN
35 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഓസിസ് നിരയിലെ ടോപ്പ് സ്‌കോറര്‍. 30 റണ്‍സെടുത്ത ഷോര്‍ട്ട് ഫിഞ്ചിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 56 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഓസിസ് ടീമിന് ജയം സമ്മാനിക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചത് ടീം ഇന്ത്യക്ക് തുണയായി. മധ്യനിരയില്‍ ഹെന്‍ട്രിക്വിസും 30 റണ്‍സുമായി തിളങ്ങി.
കൂടുതല്‍ വായനക്ക്: കാന്‍ബറയില്‍ ഓസിസിന് 162 റണ്‍സിന്‍റെ വിജയ ലക്ഷ്യം
ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ ടി നടരാജന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയ മത്സരത്തില്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ദീപക് ചാഹര്‍ ഒരു വിക്കരറ്റും വീഴ്‌ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ഓപ്പണര്‍ ലോകേഷ് രാഹുലിന്‍റെയും 44 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെയും കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.