സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യമുണ്ടായേക്കും. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് പാണ്ഡ്യ പറഞ്ഞു. ടി20 പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു പാണ്ഡ്യ.
പുറംവേദനയെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ ശേഷം പാണ്ഡ്യ ടെസ്റ്റ് മത്സരങ്ങളുടെ ഭാഗമായിട്ടില്ല. പുറം വേദനയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്നും പാണ്ഡ്യ വിട്ടുനിന്നിരുന്നു. 2018 ൽ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് പാണ്ഡ്യയെ പുറംവേദന പിടികൂടിയത്. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന ടി20 പരമ്പരകളിലെ മികച്ച പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് പാണ്ഡ്യയെ ടീം മാനേജ്മെന്‍റ് ടെസ്റ്റ് പരമ്പരക്ക് പരിഗണിക്കുന്നത്. ടീം മാനേജ്മെന്‍റ് ആവശ്യപ്പെടുന്ന പക്ഷം ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ താനുമുണ്ടാകുമെന്ന് പാണ്ഡ്യ പറഞ്ഞു. നേരത്തെ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ പാണ്ഡ്യയുടെ പേരുണ്ടായിരുന്നില്ല.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടി നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. പരമ്പര ഈ മാസം 17ന് ആരംഭിക്കും. ടീം മാനേജ്മെന്‍റ് പരിഗണിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാനാണ് പാണ്ഡ്യയുടെ തീരുമാനം. ഹര്‍ദിക് പാണ്ഡ്യ, നടാഷാ സ്റ്റാന്‍കോവിച്ച് ദമ്പതികള്‍ക്ക് അടുത്തിടെയാണ് ആണ്‍കുഞ്ഞ് പിറന്നത്. ഐപിഎല്ലിനായി യുഎഇലേക്ക് പുറപ്പെട്ട ശേഷം പാണ്ഡ്യ കുഞ്ഞിനെ കണ്ടിട്ടില്ല. അതിനാല്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചാല്‍ കുടുംബത്തോടൊപ്പം ചേരാനാകും താരത്തിന്‍റെ തീരുമാനം.
-
Natarajan, you were outstanding this series. To perform brilliantly in difficult conditions on your India debut speaks volumes of your talent and hardwork 👏 You deserve Man of the Series from my side bhai! Congratulations to #TeamIndia on the win 🇮🇳🏆 pic.twitter.com/gguk4WIlQD
— hardik pandya (@hardikpandya7) December 8, 2020 " class="align-text-top noRightClick twitterSection" data="
">Natarajan, you were outstanding this series. To perform brilliantly in difficult conditions on your India debut speaks volumes of your talent and hardwork 👏 You deserve Man of the Series from my side bhai! Congratulations to #TeamIndia on the win 🇮🇳🏆 pic.twitter.com/gguk4WIlQD
— hardik pandya (@hardikpandya7) December 8, 2020Natarajan, you were outstanding this series. To perform brilliantly in difficult conditions on your India debut speaks volumes of your talent and hardwork 👏 You deserve Man of the Series from my side bhai! Congratulations to #TeamIndia on the win 🇮🇳🏆 pic.twitter.com/gguk4WIlQD
— hardik pandya (@hardikpandya7) December 8, 2020
പുതുമുഖ താരം നടരാജനാണ് ഇത്തവണ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നല്‍കേണ്ടിയിരുന്നതെന്നും ഹര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ മികച്ച പ്രകടനാണ് പേസര്‍ നടരാജന്‍ പുറത്തെടുത്തതെന്നും ട്വീറ്റില്‍ പറയുന്നു. ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പര 2-1നാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.