ന്യൂഡൽഹി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം അലിസ ഹീലി തന്‍റെ അന്താരാഷ്ട്ര സെഞ്ച്വറി കരസ്ഥമാക്കിയിട്ട് ഇന്നേക്ക് ഒരു വർഷം. ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തിൽ 115 പന്തിൽ നിന്ന് 17 ഫോറും രണ്ട് സിക്‌സറും അടങ്ങിയ 113 റൺസ് അവർ നേടി. വഡോദരയിൽ ഹോം ടീമിനെതിരെ 332/7 എന്ന കൂറ്റൻ സ്കോറിലേക്കാണ് ഹീലി തന്റെ ടീമിനെ നയിച്ചത്. പരമ്പര 3-0ന് ഓസീസ് സ്വന്തമാക്കി.
മാർച്ച് 8ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽനടന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഹീലി 75 റൺസ് നേടി. ഓപ്പണർ ബെത്ത് മൂനിക്കൊപ്പം ടി 20 ലോകകപ്പ് ഫൈനലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 185 റൺസ് നേടാൻ ഓസ്‌ട്രേലിയയെ ഹീലി സഹായിച്ചു. 115 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപടുത്തത്. ഐസിസി ഇവന്‍റ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡും ഹീലി മറികടന്നു.
99 റൺസിന് ഇന്ത്യയെ പുറത്താക്കിയ ഓസ്ട്രേലിയ 85 റൺസിന് ജയിച്ച് അഞ്ചാം കിരീടം ഉയർത്തി. മത്സരത്തിലെ മികച്ച പ്രകടനത്തിന് ഹീലിക്ക് പ്ലെയർ ഓഫ് ദ മാച്ച് അവാർഡും ലഭിച്ചു.