ETV Bharat / sports

ഇന്ത്യന്‍ ബൗളിങ് തന്ത്രങ്ങളില്‍ കാലിടറി വിക്കറ്റ് നഷ്‌ടമായി: മാര്‍നസ് ലെബുഷെയിന്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും ഇതിനകം ഓരോ ജയങ്ങള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്

സിഡ്‌നി ലക്ഷ്യമിട്ട് ടീം ഇന്ത്യ വാര്‍ത്ത  ലെബുഷെയിന്‍ ടീം ഇന്ത്യയെ കുറിച്ച് വാര്‍ത്ത  team india target sydney news  labuschagne about team india news
ലെബുഷെയിന്‍
author img

By

Published : Jan 1, 2021, 1:00 PM IST

മെല്‍ബണ്‍: സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ള ബൗളേഴ്‌സ് ആസൂത്രിതമായാണ് പന്തെറിഞ്ഞതെന്നും അഡ്‌ലെയ്‌ഡിലും മെല്‍ബണിലും ടീം ഇന്ത്യക്ക് മുന്നില്‍ പലതവണ കാലിടറിയെന്നും ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ മാര്‍നസ് ലെബുഷെയിന്‍. പലപ്പോഴും ഇന്ത്യ ഒരുക്കിയ തന്ത്രങ്ങളില്‍ തങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്‌ടമായതെന്നും ലബുഷെയിന്‍ കൂട്ടിച്ചേര്‍ത്തു. അശ്വിന്‍ പരമ്പരയില്‍ ഇതിനകം രണ്ട് തവണയാണ് ലബുഷെയിന്‍റെ വിക്കറ്റ് വീഴ്‌ത്തിയത്. പരമ്പരയിലെ ആദ്യ ഇന്നിങ്സില്‍ ആതിഥേര്‍ 191ഉം രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സും മൂന്നാം ഇന്നിങ്സില്‍ 200 റണ്‍സും എടുത്ത് ആതിഥേയര്‍ പുറത്തായിരുന്നു.

നാല് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 10 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്‌പിന്നര്‍ അശ്വിന്‍ വീഴ്‌ത്തിയത്. അതേസമയം പേസ്‌ ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റ് പരിക്കിന്‍റെ പിടിയിലായത് ടീം ഇന്ത്യക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. വെറ്റര്‍ പേസര്‍ ഇശാന്ത് ശര്‍മയില്ലാതെ പര്യടനത്തിന് വന്ന ഇന്ത്യന്‍ പേസ്‌ നിരക്ക് നിലവില്‍ പരിചയ സമ്പന്നരായ മുഹമ്മദ് ഷമിയെയും ഉമേഷ് യാദവിനെയും നഷ്‌ടമായി. ഷമിക്ക് പകരം ഷര്‍ദുല്‍ ഠാക്കൂറിനെ പര്യടനത്തിനുള്ള സംഘത്തിനൊപ്പമെത്തിക്കാനാണ് ഇന്ത്യന്‍ നീക്കം.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഇതിനകം ഓരോ ജയങ്ങള്‍ വീതം സ്വന്തമാക്കി കഴിഞ്ഞു. സിഡ്‌നിയില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് ഈ മാസം ഏഴിന് തുടങ്ങും. സിഡ്‌നിയില്‍ ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാനാകും ഇരു ടീമുകളുടെയും ശ്രമം. വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്യാ രഹാനെ നയിക്കുന്ന ടീം ഇന്ത്യ മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റ് ജയിച്ച് ഓസ്‌ട്രേലിയക്ക് എതിരെ മുന്‍തൂക്കം സ്വന്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.