സിഡ്നി: ഓസ്ട്രേലിയക്ക് എതിരെ ഇന്ന് സ്വന്തമാക്കിയ നാല് വിക്കറ്റുകളെക്കാള്‍ പ്രിയപ്പെട്ടത് സ്റ്റീവ് സ്മിത്തിനെ റണ്‍ ഔട്ടിലൂടെ പുറത്താക്കിയ നിമിഷമെന്ന് രവീന്ദ്ര ജഡേജ. 105.4 ഓവറില്‍ രണ്ടാമത്തെ റണ്ണിനായി ഓടിയ സ്മിത്തിനെ ബുള്ളറ്റ് ത്രോയിലൂടെയാണ് ഓള്‍റൗണ്ടര്‍ ജഡേജ പുറത്താക്കിയത്. വീഡിയോ ഇതാ.
-
Absolute masterclass...🔥🔥🔥
— Pavithran N (@pavithran4) January 8, 2021 " class="align-text-top noRightClick twitterSection" data="
Brilliant runout by @imjadeja 🤩🤩#AUSvIND #jaddu #RAVINDRAJADEJA pic.twitter.com/DQNH44jere
">Absolute masterclass...🔥🔥🔥
— Pavithran N (@pavithran4) January 8, 2021
Brilliant runout by @imjadeja 🤩🤩#AUSvIND #jaddu #RAVINDRAJADEJA pic.twitter.com/DQNH44jereAbsolute masterclass...🔥🔥🔥
— Pavithran N (@pavithran4) January 8, 2021
Brilliant runout by @imjadeja 🤩🤩#AUSvIND #jaddu #RAVINDRAJADEJA pic.twitter.com/DQNH44jere
സെഞ്ച്വറി നേടി പുറത്താകാതെ നിന്ന സ്മിത്ത് സ്ക്വയര്‍ ലഗിലേക്ക് പന്ത് തട്ടിയിടുന്നു. ബൗണ്ടറി ലൈനില്‍ നിന്നും ഓടിയടുത്ത ജഡേജ ഒറ്റ കൈ കൊണ്ട് പന്ത് കയ്യിലൊതുക്കിയ ശേഷം ഡയറക്ട് ഹിറ്റിലൂടെ രണ്ടാം റണ്ണിന് ഓടിയെ സ്മിത്തിനെ പുറത്താക്കുകയായിരുന്നു. സ്മിത്ത് പുറത്തായതോടെ ഓസ്ട്രേലിയയുടെ ഇന്നിങ്സ് 338ല്‍ അവസാനിച്ചു. സ്മിത്തിന്റെ പുറത്താകല്‍ വൈകിയെങ്കില്‍ ഒരുപക്ഷേ ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 400 കടന്നേനെ. മത്സരത്തില്‍ രവിന്ദ്ര ജഡേജ നാല് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.
സിഡ്നി ടെസ്റ്റില്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തു. ഒമ്പത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും അഞ്ച് റണ്‍സെടുത്ത നായകന് അജിങ്ക്യാ രഹാനെയുമാണ് ക്രീസില്‍.