ബ്രിസ്‌ബെയിൻ: ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾക്കായി ഓസ്ട്രേലിയയിലേക്ക് യാത്രതിരിക്കാൻ ആലോചിക്കുമ്പോൾ ഇന്ത്യൻ ടീമിന്‍റെ പ്രതീക്ഷകൾ വാനോളമായിരുന്നു. പക്ഷേ രോഹിത് ശർമയും ഇശാന്ത് ശർമയും പരിക്കേറ്റ് പുറത്ത് പോയതോടെ പ്രതീക്ഷകൾക്ക് ചെറിയ മങ്ങലേറ്റു. അതൊന്നും കാര്യമാക്കാതെ ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വണ്ടി കയറി. ഏകദിന, ടി-20 പരമ്പരകൾ കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ അഡ്‌ലെയ്‌ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ജീവൻ മരണ പോരാട്ടം നടത്തി. വിജയം സ്വന്തമാക്കുമ്പോൾ പക്ഷേ ഇന്ത്യയ്ക്ക് രണ്ട് മികച്ച താരങ്ങളെ പരിക്കിന്‍റെ പേരില്‍ നഷ്ടമായിരുന്നു. പേസർമാരായ മുഹമ്മദ് ഷമിയും ഉമേഷ് യാദവും ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിൻമാറി. അതിനിടെ, പരിശീലനത്തിനിടെ പരിക്കേറ്റ മായങ്ക് അഗർവാളും കെഎല്‍ രാഹുലും ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന സൂചനയാണ് ടീം മാനേജ്‌മെന്‍റ് നല്‍കുന്നത്.
-
After an epic fightback in Sydney, it is time to regroup. We have begun our preparations for the final Test at the Gabba! #TeamIndia #AUSvIND pic.twitter.com/oAUJboM5bH
— BCCI (@BCCI) January 13, 2021 " class="align-text-top noRightClick twitterSection" data="
">After an epic fightback in Sydney, it is time to regroup. We have begun our preparations for the final Test at the Gabba! #TeamIndia #AUSvIND pic.twitter.com/oAUJboM5bH
— BCCI (@BCCI) January 13, 2021After an epic fightback in Sydney, it is time to regroup. We have begun our preparations for the final Test at the Gabba! #TeamIndia #AUSvIND pic.twitter.com/oAUJboM5bH
— BCCI (@BCCI) January 13, 2021
-
💥💥 In all readiness for the Gabba Test 💪🏻#TeamIndia #AUSvIND pic.twitter.com/x86s0o70dJ
— BCCI (@BCCI) January 13, 2021 " class="align-text-top noRightClick twitterSection" data="
">💥💥 In all readiness for the Gabba Test 💪🏻#TeamIndia #AUSvIND pic.twitter.com/x86s0o70dJ
— BCCI (@BCCI) January 13, 2021💥💥 In all readiness for the Gabba Test 💪🏻#TeamIndia #AUSvIND pic.twitter.com/x86s0o70dJ
— BCCI (@BCCI) January 13, 2021
മൂന്നാം ടെസ്റ്റ് തുടങ്ങുമ്പോൾ പരമ്പര പിടിക്കാനുള്ള തീവ്രമായ ആഗ്രഹത്തിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍ ഓസ്ട്രേലിയൻ താരങ്ങൾ പന്തുകൊണ്ടും വാക്കുകൾ കൊണ്ടും ഇന്ത്യയെ മുറിവേല്‍പ്പിച്ചപ്പോൾ വിജയതുല്യമായ സമനിലയാണ് ഇന്ത്യ സിഡ്‌നിയില്‍ നേടിയത്. സിഡ്‌നിയില്‍ ആദ്യം രവി ജഡേജ പരിക്കേറ്റ് പിൻമാറി. റിഷഭ് പന്ത് പരിക്കേറ്റിട്ടും രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനെത്തുകയും 97 റൺസുമായി ടോപ് സ്കോററാകുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യയുടെ മധ്യനിരയെ താങ്ങി നിർത്തിയ ഹനുമ വിഹാരിയും സ്പിന്നർ രവി അശ്വിനും പുറം വേദനയും നടുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് പല തവണ വേദന സംഹാരി കഴിച്ചാണ് മത്സരം പൂർത്തിയാക്കിയത്. ഒടുവില്‍ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ കൂടി പരിക്കിന്‍റെ പിടിയിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ മത്സരം കളിച്ച ജഡേജ, വിഹാരി, അശ്വിൻ, ബുംറ എന്നിവർ നാലാം ടെസ്റ്റിനുണ്ടാകില്ല.
രോഹിത് ശർമ തിരിച്ചെത്തിയതും പരിക്ക് ഭേദമായി മായങ്ക് അഗർവാൾ ടീമിനൊപ്പം തുടരുന്നതും ആശ്വാസമാണ്. പക്ഷേ ബുംറ, ഷമി, ഉമേഷ് എന്നിവർ പുറത്തായതോടെ പരിചയ സമ്പന്നരില്ലാത്ത പേസ് നിരയുമായി വേണം ഇന്ത്യ ഓസീസിനെ നേരിടാൻ എന്നുറപ്പാണ്. രണ്ട് മത്സരം മാത്രം കളിച്ച മുഹമ്മദ് സിറാജും ഒരു മത്സരം കളിച്ച നവദീപ് സെയ്‌നിയുമാണ് നാളെ ബ്രിസ്ബെയിനില്‍ ഇന്ത്യയെ നയിക്കേണ്ടത്. സ്പിൻ നിരയില്‍ കുല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം ശാർദുല്‍ താക്കൂറും ബ്രിസ്‌ബെയിനില്‍ അരങ്ങേറ്റം കുറിച്ചേക്കും. എന്നാലും ജഡേജയ്ക്കും അശ്വിനും പകരക്കാരെ കണ്ടെത്തുക എന്നത് പ്രയാസമാകും.
അതോടൊപ്പം ബ്രിസ്‌ബെയിനില്‍ താമസിക്കുന്ന ഹോട്ടലിലെ അസൗകര്യങ്ങളും ഇന്ത്യൻ ടീമിനെ വലയ്ക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായം ലഭിക്കാതെ താരങ്ങൾ ബുദ്ധിമുട്ടിലാണെന്നാണ് വിവരം. ഭക്ഷണം, താമസം, ക്ലീനിങ് തുടങ്ങിയ കാര്യങ്ങളെല്ലാം അവതാളത്തിലാണെന്ന് ടീം പരാതിപ്പെട്ടുകഴിഞ്ഞു. എന്തായാലും ബ്രിസ്‌ബെയിനില്‍ നടക്കുന്ന നാലാം ടെസ്റ്റ് പരമ്പര വിജയികളെ നിശ്ചയിക്കുന്നതില്‍ നിർണായകമാണ്. ആദ്യ മത്സരത്തില്‍ ഓസീസും രണ്ടാം മത്സരത്തില്‍ ഇന്ത്യയും ജയിച്ചിരുന്നു. മൂന്നാം മത്സരം സമനിലയായതോടെ അവസാന മത്സരം ഇരു ടീമിനും നിർണായകമാണ്.