ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് നാടകീയ ജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തില്‍ എട്ട് റൺസിനാണ് ഇന്ത്യ ജയിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
നാഗ്പൂർ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 250 റൺസിന് പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയെ 242 റൺസിന് പിടിച്ചുകെട്ടിയതോടെ ഏകദിന ക്രിക്കറ്റിലെ 500-ാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. പീറ്റർ ഹാൻഡ്സ് കോമ്പും(48) മാർക്കസ് സ്റ്റോയിനിസും(52) പൊരുതിയെങ്കിലും ഇന്ത്യ ഒരുക്കിയ സമ്മർദ്ദത്തില്‍ ഓസീസ് ബാറ്റ്സ്മാൻമാർ കുരുങ്ങുകയായിരുന്നു. മത്സരത്തിന്‍റെ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസായിരുന്നു. എന്നാല്‍ വിജയ് ശങ്കർ 50-ാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഓസീസ് നിരയില്‍ നാളുകൾക്ക് ശേഷം ഫോം കണ്ടെത്തിയ ആരോൺ ഫിഞ്ച് 37 റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും വിജയ് ശങ്കറും രണ്ട് വിക്കറ്റുകൾ വീതം നേടി.
What a nail biting game this has been.
— BCCI (@BCCI) March 5, 2019 " class="align-text-top noRightClick twitterSection" data="
Two wickets for @vijayshankar260 in the final over and #TeamIndia win the 2nd ODI by 8 runs #INDvAUS. We take a 2-0 lead in the five match series pic.twitter.com/VZ3dYMXYNh
">What a nail biting game this has been.
— BCCI (@BCCI) March 5, 2019
Two wickets for @vijayshankar260 in the final over and #TeamIndia win the 2nd ODI by 8 runs #INDvAUS. We take a 2-0 lead in the five match series pic.twitter.com/VZ3dYMXYNhWhat a nail biting game this has been.
— BCCI (@BCCI) March 5, 2019
Two wickets for @vijayshankar260 in the final over and #TeamIndia win the 2nd ODI by 8 runs #INDvAUS. We take a 2-0 lead in the five match series pic.twitter.com/VZ3dYMXYNh
നേരത്തെ നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്കോർ 250 എത്തിച്ചത്. 120 പന്തില്‍ നിന്ന് പത്ത് ഫോറുകൾ ഉൾപ്പെടെ 116 റൺസാണ് കോഹ്ലി നേടിയത്. 46 റൺസെടുത്ത വിജയ് ശങ്കർ കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കി. ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ധോണി ആദ്യ പന്തില്‍ തന്നെ പുറത്തായപ്പോൾ കേദാർ ജാദവ് 11 റൺസെടുത്താണ് പുറത്തായത്. രോഹിത് ശർമ്മ(0), ശിഖർ ധവാൻ(21), റായ്ഡു(18), ജഡേജ(21), ഷമി(2), കുല്‍ദീപ്(3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് നാലും ആദം സാമ്പ രണ്ട് വിക്കറ്റും വീഴ്ത്തി. മാർച്ച് എട്ടിനാണ് മൂന്നാം ഏകദിനം.