അഡ്‌ലെയ്‌ഡ്: ചരിത്രം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലയയില്‍ നിന്ന് മടങ്ങി. സംഭവബഹുലമായ ഒരു ക്രിക്കറ്റ് പരമ്പര. ക്രിക്കറ്റിന്‍റെ എല്ലാ മേഖലയിലും തുല്യ ശക്തികളുടെ പോരാട്ടം. പരിക്കും വംശീയ അധിക്ഷേപവും സ്ലെഡ്‌ജിങും എല്ലാം മറികടന്ന് ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ബോർഡർ ഗവാസ്‌കർ ട്രോഫി ഇന്ത്യ നിലനിർത്തുകയും ചെയ്തു. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്ന നിമിഷങ്ങളാണ് ബ്രിസ്‌ബെയിനിലെ ജയം സമ്മാനിച്ചത്. ക്രിക്കറ്റിന്‍റെ സുന്ദര ദിവസങ്ങൾ ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ച ഇന്ത്യൻ ക്രിക്കറ്റിനും ഇന്ത്യയിലെ ക്രിക്കറ്റ് സുഹൃത്തുക്കൾക്കും ബിസിസിഐയും നന്ദി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കത്ത് പുറത്തുവന്നു.
-
An open letter to our friends in Indian Cricket, and to everyone who played their part to help deliver this memorable series! 🤜🤛 @BCCI pic.twitter.com/rk4cluCjEz
— Cricket Australia (@CricketAus) January 20, 2021 " class="align-text-top noRightClick twitterSection" data="
">An open letter to our friends in Indian Cricket, and to everyone who played their part to help deliver this memorable series! 🤜🤛 @BCCI pic.twitter.com/rk4cluCjEz
— Cricket Australia (@CricketAus) January 20, 2021An open letter to our friends in Indian Cricket, and to everyone who played their part to help deliver this memorable series! 🤜🤛 @BCCI pic.twitter.com/rk4cluCjEz
— Cricket Australia (@CricketAus) January 20, 2021
ഓസ്ട്രേലിയൻ ക്രിക്കറ്റ് എക്കാലവും ബിസിസിഐയോട് നന്ദിയും കടപ്പാടും കാത്തുസൂക്ഷിക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്ത കത്തിന്‍റെ തുടക്കം. കോടിക്കണക്കിന് ആളുകളെ സന്തോഷിപ്പിക്കാൻ ഈ പരമ്പര കൊണ്ട് സാധിച്ചു. ബിസിസിഐയുടെ സൗഹൃദം അതിന് കാരണമായി. കൊവിഡ് മഹാമാരിക്കാലത്ത് എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റിന് ഒപ്പം നിന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, പരിശീലകർ, സപ്പോർട്ടിങ് സ്റ്റാഫ് എന്നിവർക്ക് നന്ദി അറിയിക്കുന്നു എന്നാണ് കത്തിലെ രണ്ടാം പാരഗ്രാഫില്‍ പറയുന്നത്. ഒൻപത് ആഴ്‌ചകളാണ് ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾക്കായി ഇന്ത്യൻ ടീം ഓസ്ട്രേലിയയില്‍ ചെലവഴിച്ചത്.
പേസ് ബൗളിങിന്‍റെ മനോഹാരിത ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച് ജസ്പ്രീത് ബുംറയും പാറ്റ് കമ്മിൻസും, ബാറ്റിങ് സൗന്ദര്യം പുറത്തെടുത്ത അജിങ്ക്യ രഹാനെയും സ്റ്റീവ് സ്മിത്തും അരങ്ങേറ്റം അവിസ്‌മരണീയമാക്കിയ ശുഭ്‌മാൻ ഗില്ലും കാമറൂൺ ഗ്രീനും.. ഒരുപാട് സംഭാവനകളാണ് കഴിഞ്ഞ രണ്ട് മാസം ക്രിക്കറ്റിന് ഇന്ത്യ- ഓസ്ട്രേലിയ മത്സര പരമ്പരകൾ സമ്മാനിച്ചത്. ഇതെല്ലാം സാധ്യമാക്കാൻ ബിസിസിഐ അനുഭവിച്ച ത്യാഗത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ ഒരിക്കലും മറക്കില്ല. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ക്രിക്കറ്റ് പരമ്പരയാക്കി മാറ്റാൻ സഹായിച്ച സർക്കാർ സംവിധാനങ്ങൾ, ആരോഗ്യ പ്രവർത്തകർ, വേദികൾ, ടെലിവിഷൻ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്, പരസ്യ ദാതാക്കൾ, ക്രിക്കറ്റ് അസോസിയേഷൻസ്, താരങ്ങൾ, അമ്പയർമാർ, ഒഫിഷ്യല്‍സ്, ഇവരുടെയെല്ലാം കുടുംബങ്ങൾ എന്നിവർക്കെല്ലാം ഈ അവസരത്തില്‍ നന്ദി പറയുന്നുവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തു.
അതിനെല്ലാമുപരി ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്താൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ച അതിജീവന ശേഷി, ധൈര്യം, കഴിവ് എന്നിവയെ അഭിനന്ദിക്കുകയും അതെല്ലാം തലമുറകൾക്ക് ഓർക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തു.