ETV Bharat / sports

പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദന പ്രവാഹം - ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 ടീം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ എന്നിവര്‍ ഉള്‍പ്പെടെയാണ് വിരാട് കോലിക്കും കൂട്ടര്‍ക്കും അഭിനന്ദനവുമായി എത്തിയത്

India vs Australia match  India vs Australia series  Ind vs Aus second t20 match  ഇന്ത്യ vs ഓസ്‌ട്രേലിയ മത്സരം  ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 ടീം  ഇന്ത്യ vs ഓസ്‌ട്രേലിയ രണ്ടാം ടി20
ടീം ഇന്ത്യ
author img

By

Published : Dec 6, 2020, 7:48 PM IST

സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരെ ടി20 പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടി20 പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. ആദ്യ മത്സരത്തില്‍ 161 റണ്‍സെടുത്ത് പ്രതിരോധിച്ചും രണ്ടാം മത്സരത്തില്‍ 195 റണ്‍സ് പിന്തുടര്‍ന്നും ടീം ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയെന്നും സച്ചിന്‍ ട്വീറ്റില്‍ കുറിച്ചു.

  • Congratulations to #TeamIndia on winning the T20I series. Defending 161 in the 1st game and chasing 195 in the 2nd showed what a comprehensive performance this has been. Well done!@BCCI #AUSvIND

    — Sachin Tendulkar (@sachin_rt) December 6, 2020 " class="align-text-top noRightClick twitterSection" data=" ">
  • Winning it in style with a six @hardikpandya7 what an inn.. well done team @BCCI for leading the series by 2-0 .. Go for 3-0 👏👍

    — Harbhajan Turbanator (@harbhajan_singh) December 6, 2020 " class="align-text-top noRightClick twitterSection" data=" ">

മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര വിരാട് കോലിയും കൂട്ടരും 2-0ത്തിന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ചൊവ്വാഴ്‌ച സിഡ്‌നി വേദിയാകും. ഇന്ന് നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയമാണ് ടീം ഇന്ത്യ നേടിയത്. 22 പന്തില്‍ 42 റണ്‍സോടെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഞായറാഴ്‌ച ജയം സമ്മാനിച്ചത്. പാണ്ഡ്യയെ കളിയിലെ താരമായും തെരഞ്ഞെടുത്തു.

ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ, ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് തുടങ്ങിയവരും ടീം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നു. ഹര്‍ദിക് പാണ്ഡ്യ, വിരാട് കോലി, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചതെന്നും ജയ്‌ ഷായുടെ ട്വീറ്റില്‍ പറയുന്നു.

നേരത്തെ ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യക്ക് 2-1ന് നഷ്‌ടമായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട വിരാട് കോലിയും കൂട്ടരും കാന്‍ബറയില്‍ നടന്ന ഏകദിനത്തില്‍ ആശ്വാസ ജയം സ്വന്തമാക്കി.

  • What a series win for Team India. Loved the way they played nice and composed. Big 👍 to each one of them. @BCCI

    — Rohit Sharma (@ImRo45) December 6, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.