ETV Bharat / sports

ബോക്‌സിങ് ഡേ ടെസ്റ്റ്; ഓര്‍മകള്‍ പങ്കുവെച്ച് സ്‌റ്റീവ് സ്‌മിത്ത്

ക്രിസ്‌മസിന് ലഭിച്ച സമ്മാന പൊതികള്‍ തുറക്കുന്ന ദിവസമെന്ന പേരിലാണ് ഡിസംബര്‍ 26ന് ബോക്‌സിങ് ഡേ എന്ന പേര് ലഭിക്കുന്നത്. ഈ പേര് പിന്‍പറ്റിയാണ് ക്രിസ്‌മസിന് തൊട്ടടുത്ത ദിവസം നടക്കുന്ന ടെസ്റ്റ് മത്സരങ്ങളെ ബോക്‌സിങ് ഡേ ടെസ്റ്റെന്ന് വിളിക്കാന്‍ തുടങ്ങിയത്

Steve Smith  Melbourne  MCG  Australia vs India  ബോക്‌സിങ് ഡേ ഓര്‍മകളുമായി സ്‌മിത്ത് വാര്‍ത്ത  സ്‌മിത്തും ടെസ്റ്റ് ക്രിക്കറ്റും വാര്‍ത്ത  smith with boxing day memmories news  smith and test cricket news
സ്‌മിത്ത്
author img

By

Published : Dec 23, 2020, 8:43 PM IST

സിഡ്‌നി: ബോക്‌സിങ് ഡേ ടെസ്റ്റ് വൈകാരിക ഓര്‍മകളാണ് സമ്മാനിച്ചതെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്‌റ്റീവ് സ്‌മിത്ത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി മെല്‍ബണില്‍ ഈ മാസം 26ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സ്‌മിത്ത്.

സ്‌റ്റീവ് സ്‌മിത്ത് ബോക്‌സിങ് ഡേ ടെസ്റ്റിനെ കുറിച്ച്.

ചെറുപ്പം മുതലേ ബോക്‌സിങ് ഡേ ടെസ്റ്റ് തന്‍റെ സ്വപ്‌നമായിരുന്നു. മെല്‍ബണില്‍ ക്രിസ്‌മസിന് ശേഷം നടക്കുന്ന ടെസ്റ്റ് മത്സരത്തിലെ തിങ്ങിനിറഞ്ഞ ഗാലറിയും ഓര്‍മകളുടെ ഭാഗമാണ്. ക്രിസ്‌മസിന് ശേഷം വീട്ടുകാര്‍ക്കൊപ്പം ബോക്‌സിങ് ഡേ ടെസ്റ്റ് കണ്ടത് എപ്പോഴും ഓർക്കുന്നതായും സ്‌മിത്ത് പറഞ്ഞു.

നേരത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി അഡ്‌ലെയ്‌ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ സ്‌മിത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സില്‍ 29 പന്തുകള്‍ മാത്രം നേരിട്ട സ്‌മിത്ത് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. അതേസമയം മെല്‍ബണില്‍ സ്‌മിത്ത് ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 26 മുതൽ 30 വരെയാണ് ബോക്‌സിങ് ഡേ ടെസ്റ്റ്. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഓസ്‌ട്രേലിയക്ക് 1-0ത്തിന്‍റെ മുന്‍തൂക്കമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.