വെല്ലിങ്‌ടൺ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡ് പര്യടനം നടത്തും. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമടങ്ങുന്ന പരമ്പരയ്‌ക്കായാണ് ഇന്ത്യയെത്തുകയെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. നവംബർ 18 മുതൽ 30 വരെയാണ് പരമ്പര നടക്കുക.
നവംബർ 18ന് വെല്ലിങ്‌ടണില്‍ നടക്കുന്ന ടി20 മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. രണ്ടാം ടി20 നവംബർ 20നും, മൂന്നാം ടി20 നവംബർ 22നും നടക്കും. പിന്നാലെ നവംബർ 25ന് ഓക്ക്‌ലൻഡിലാണ് ആദ്യ ഏകദിനം നടക്കുക. രണ്ടാം ഏകദിനം 27നും മൂന്നാമത്തേത് നവംബർ 30നും അരങ്ങേറും. തുടര്‍ന്ന് അടുത്ത വർഷം ജനുവരിയിൽ വൈറ്റ് ബോൾ പരമ്പരയ്ക്കായി ന്യൂസിലൻഡ് ഇന്ത്യയിലേക്കുമെത്തും.
2022-23 സമ്മറില്‍ ആറ് ടീമുകളാണ് ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുക. ഇന്ത്യയെ കൂടാതെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നി പുരുഷ ടീമുകളും, ബംഗ്ലാദേശ് വനിത ടീമുമാണ് ന്യൂസിലന്‍ഡില്‍ കളിക്കാനെത്തുക. അതേസമയം ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക.
ഇന്ത്യ-ന്യൂസിലൻഡ് മത്സരക്രമം
നവംബർ 18: ഒന്നാം ടി20; സ്കൈ സ്റ്റേഡിയം, വെല്ലിങ്‌ടൺ.
നവംബർ 20: രണ്ടാം ടി20; ബേ ഓവൽ, മൗണ്ട് മൗംഗനൂയി.
നവംബർ 22: മൂന്നാം ടി20; മക്ലീൻ പാർക്ക്, നേപ്പിയർ.
നവംബർ 25: ഒന്നാം ഏകദിനം; ഈഡൻ പാർക്ക്, ഓക്ക്‌ലൻഡ്.
നവംബർ 27: രണ്ടാം ഏകദിനം; സെഡൻ പാർക്ക്, ഹാമിൽട്ടൺ.
നവംബർ 30: മൂന്നാം ഏകദിനം; ഹാഗ്ലി ഓവൽ, ക്രൈസ്റ്റ് ചർച്ച്.
also read: ഇന്ത്യയ്‌ക്കെതിരെയും കിവീസിനെതിരായ മനോഭാവം തുടരും ; മുന്നറിയിപ്പുമായി ബെൻ സ്റ്റോക്‌സ്