കൊളംബോ: ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരം സന്ദീപ് വാര്യർക്ക് ടി-20 അരങ്ങേറ്റം കൂടിയാണ് ഈ മത്സരം. ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചതിനാൽ ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും.
-
India skipper Shikhar Dhawan has won the toss and elected to bat in the final #SLvIND T20I 🏏 pic.twitter.com/I162vqVuZd
— ICC (@ICC) July 29, 2021 " class="align-text-top noRightClick twitterSection" data="
">India skipper Shikhar Dhawan has won the toss and elected to bat in the final #SLvIND T20I 🏏 pic.twitter.com/I162vqVuZd
— ICC (@ICC) July 29, 2021India skipper Shikhar Dhawan has won the toss and elected to bat in the final #SLvIND T20I 🏏 pic.twitter.com/I162vqVuZd
— ICC (@ICC) July 29, 2021
ക്രുണാല്‍ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലായ എട്ട് ഇന്ത്യൻ താരങ്ങൾ ഇന്നത്തെ മത്സരത്തിലും കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ തോളിന് പരിക്കേറ്റ ബൗളർ നവ്ദീപ് സെയ്‌നിക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ ഇന്ന് പന്തെറിയും. ഇന്ത്യൻ കുപ്പായത്തിൽ സന്ദീപിന്‍റെ ആദ്യത്തെ മത്സരമാണിത്.
-
Tears of joy! ☺️
— BCCI (@BCCI) July 29, 2021 " class="align-text-top noRightClick twitterSection" data="
The wait is finally over. Welcome to international cricket, Sandeep Warrier. 👏 👏
Go well! 👍 👍 #TeamIndia #SLvIND
Follow the match 👉 https://t.co/E8MEONwPlh pic.twitter.com/KwHAnlO3ZQ
">Tears of joy! ☺️
— BCCI (@BCCI) July 29, 2021
The wait is finally over. Welcome to international cricket, Sandeep Warrier. 👏 👏
Go well! 👍 👍 #TeamIndia #SLvIND
Follow the match 👉 https://t.co/E8MEONwPlh pic.twitter.com/KwHAnlO3ZQTears of joy! ☺️
— BCCI (@BCCI) July 29, 2021
The wait is finally over. Welcome to international cricket, Sandeep Warrier. 👏 👏
Go well! 👍 👍 #TeamIndia #SLvIND
Follow the match 👉 https://t.co/E8MEONwPlh pic.twitter.com/KwHAnlO3ZQ
കഴിഞ്ഞ മത്സരത്തിൽ അഞ്ച് ബാറ്റ്സ്മാൻമാരുമായാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങിയത്. എന്നാൽ ശിഖർ ധവാൻ ഒഴിച്ച് മറ്റ് താരങ്ങൾക്കാർക്കും തന്നെ സാഹചര്യം മനസിലാക്കി ബാറ്റ് വീശാനായിട്ടില്ല. നാല് അരങ്ങേറ്റക്കാരാണ് രണ്ടാം ടി20യിൽ ഇന്ത്യക്കായി കളിക്കാനിറങ്ങിയത്. ദേവ്ദത്ത് പടിക്കലും, നിതീഷ് റാണയും, റിതുരാജ് ഗെയ്ക്‌വാദും, ചേതന്‍ സക്കറിയയും. എന്നാൽ ഇവരാരും തന്നെ തങ്ങളുടെ അരങ്ങേറ്റം ഗംഭീരമാക്കിയില്ല.
-
Hello & Good Evening from Colombo! 👋#TeamIndia have won the toss & elected to bat against Sri Lanka in the third & final #SLvIND T20I of the series.
— BCCI (@BCCI) July 29, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/E8MEONwPlh
Here's India's Playing XI 👇 pic.twitter.com/QaQL0664Z9
">Hello & Good Evening from Colombo! 👋#TeamIndia have won the toss & elected to bat against Sri Lanka in the third & final #SLvIND T20I of the series.
— BCCI (@BCCI) July 29, 2021
Follow the match 👉 https://t.co/E8MEONwPlh
Here's India's Playing XI 👇 pic.twitter.com/QaQL0664Z9Hello & Good Evening from Colombo! 👋#TeamIndia have won the toss & elected to bat against Sri Lanka in the third & final #SLvIND T20I of the series.
— BCCI (@BCCI) July 29, 2021
Follow the match 👉 https://t.co/E8MEONwPlh
Here's India's Playing XI 👇 pic.twitter.com/QaQL0664Z9
ടി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പരമ്പരയില്‍ ലഭിച്ച അവസരം മുതലാക്കാനാവാത്ത സഞ്ജു സാംസണെ സംബന്ധിച്ച് നിര്‍ണായകം കൂടിയാണ് ഈ മത്സരം. ആദ്യ മത്സരത്തില്‍ 20 പന്തില്‍ 27 റണ്‍സ് കണ്ടെത്തിയ താരം രണ്ടാം ടി20യില്‍ 13 പന്തില്‍ 7 റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തിയിരുന്നു.
ALSO READ: തിരിച്ചടിയായി നവദീപ് സെയ്‌നിയുടെ പരിക്ക് ; സന്ദീപ് വാര്യരുടെ അരങ്ങേറ്റത്തിന് സാധ്യത ?
പ്ലേയിങ് ഇലവൻ
ഇന്ത്യ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്‌ക്‌വാദ്, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രാഹുൽ ചഹാർ, സന്ദീപ് വാര്യർ, ചേതൻ സക്കറിയ, വരുണ്‍ ചക്രവർത്തി.
ശ്രീലങ്ക: ദസുന്‍ ഷനക (ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ബനൂക്ക ( വിക്കറ്റ് കീപ്പര്‍), സധീര സമരവിക്രമ, ധനഞ്ജയ ഡിസില്‍വ, രമേശ് മെൻഡിസ്, വനിന്ദു ഹസരംഗ, ചമിക കരുണരത്‌നെ, പത്തം നിസങ്ക, ദുഷാന്ത ചമീര, അഖില ധനഞ്ജയ.