മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പരിക്കിന്‍റെ പിടിയിലുളള ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പകരം സൂര്യകുമാര്‍ യാദവ് (Suryakumar Yadav) നയിക്കും (India vs Australia T20I Series). സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച (നവംബര്‍ 23) ആരംഭിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഉള്ളത്.
-
🚨 NEWS 🚨#TeamIndia’s squad for @IDFCFIRSTBank T20I series against Australia announced.
— BCCI (@BCCI) November 20, 2023 " class="align-text-top noRightClick twitterSection" data="
Details 🔽 #INDvAUShttps://t.co/2gHMGJvBby
">🚨 NEWS 🚨#TeamIndia’s squad for @IDFCFIRSTBank T20I series against Australia announced.
— BCCI (@BCCI) November 20, 2023
Details 🔽 #INDvAUShttps://t.co/2gHMGJvBby🚨 NEWS 🚨#TeamIndia’s squad for @IDFCFIRSTBank T20I series against Australia announced.
— BCCI (@BCCI) November 20, 2023
Details 🔽 #INDvAUShttps://t.co/2gHMGJvBby
ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവരും സൂര്യയ്‌ക്ക് പുറമെ ഓസീസിനെതിരായ ടി20 പരമ്പരയ്‌ക്കിറങ്ങുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച റിതുരാജ് ഗെയ്‌ക്‌വാദാണ് വൈസ് ക്യാപ്‌റ്റന്‍. അതേസമയം, മലയാളി താരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ബിസിസിഐ സ്ക്വാഡിലേക്ക് പരിഗണിച്ചില്ല.
-
JUST IN: Suryakumar Yadav will lead India in the five-match T20I series against Australia, which begins in Visakhapatnam on Thursday 🇮🇳🇦🇺
— ESPNcricinfo (@ESPNcricinfo) November 20, 2023 " class="align-text-top noRightClick twitterSection" data="
Shreyas Iyer will join the squad as vice-captain for the last two T20Is 🏏#INDvAUS pic.twitter.com/eYV6Axpmap
">JUST IN: Suryakumar Yadav will lead India in the five-match T20I series against Australia, which begins in Visakhapatnam on Thursday 🇮🇳🇦🇺
— ESPNcricinfo (@ESPNcricinfo) November 20, 2023
Shreyas Iyer will join the squad as vice-captain for the last two T20Is 🏏#INDvAUS pic.twitter.com/eYV6AxpmapJUST IN: Suryakumar Yadav will lead India in the five-match T20I series against Australia, which begins in Visakhapatnam on Thursday 🇮🇳🇦🇺
— ESPNcricinfo (@ESPNcricinfo) November 20, 2023
Shreyas Iyer will join the squad as vice-captain for the last two T20Is 🏏#INDvAUS pic.twitter.com/eYV6Axpmap
ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ് എന്നീ യുവതാരങ്ങള്‍ക്കും ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി. ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരാണ് ടീമിലിടം പിടിച്ചിരിക്കുന്നത്.
രവി ബിഷ്‌ണോയ് ആണ് സ്പിന്നര്‍. പ്രസിദ്ധിനൊപ്പം പേസര്‍മാരായി അര്‍ഷ്‌ദീപ് സിങ്ങും ആവേശ് ഖാനും മുകേഷ് കുമാറും ടീമിലേക്കെത്തി. അതേസമയം, വെറ്ററന്‍ താരം മാത്യു വെയ്‌ഡിന് കീഴിലാണ് പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയന്‍ ടീം ഇറങ്ങുന്നത്. പ്രധാന താരങ്ങളെല്ലാം ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലും ഓസീസ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
പരമ്പരയിലെ ആദ്യ മത്സരത്തിനായി നവംബര്‍ 23ന് വിശാഖപട്ടണം വേദിയാകും. രണ്ടാം മത്സരം നവംബര്‍ 26ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ്. നവംബര്‍ 28, ഡിസംബര്‍ 1, 3 എന്നീ തീയതികളിലായി ഗുവാഹത്തി, റായ്‌പൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലായാണ് അവസാന മൂന്ന് മത്സരങ്ങള്‍.
ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20 Squad Against India): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മാത്യു ഷോര്‍ട്, മാത്യു വെയ്‌ഡ് (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, സീന്‍ ആബോട്ട്, നാഥന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ, തന്‍വീര്‍ സങ്ക.
Also Read : അനന്തപുരിയില്‍ തീ പാറും; ഇന്ത്യ ഓസ്ട്രേലിയ ടി20 രണ്ടാം മത്സരം ഗ്രീന്‍ഫീല്‍ഡില്‍