ലണ്ടന്‍: നോട്ടിങ്ഹാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ ടീമിനും ഇംഗ്ലണ്ട് ടീമിനും പിഴ ശിക്ഷ. ഇരു ടീമുകളുടേയും മാച്ച് ഫീയുടെ 40 ശതമാനത്തോടൊപ്പം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ നിന്നും ഇരു ടീമുകളുടേയും രണ്ട് പോയിന്‍റ് വെട്ടിക്കുറച്ചുമാണ് ഐസിസി പിഴ ചുമത്തിയിരിക്കുന്നത്.
ഇരു ടീമുകളുടേയും ക്യാപ്റ്റൻമാരായ വിരാട് കോലിയും ജോ റൂട്ടും കുറ്റം അംഗീകരിച്ചതിനാല്‍ കൂടുതല്‍ വിചാരണ ആവശ്യമില്ലെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡ് വ്യക്തമാക്കി. മഴ കളിച്ച മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. അവസാന ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്.
also read: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ; അശ്വിന് അവസരം ലഭിച്ചേക്കും
എന്നാല്‍ മഴ വില്ലനായതോടെ ഒറ്റ പന്ത് പോലും എറിയാതെ അവസാന ദിവസം പൂര്‍ണമായും ഉപേക്ഷിച്ചു. അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം നാളെ ലോർഡ്‌സിൽ തുടങ്ങും. ട്രെന്‍റ് ബ്രിഡ്ജിൽ കളിക്കാനിറങ്ങിയ മഴ ലോര്‍ഡ്സിൽ മാറിനിൽക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ലണ്ടനിൽ 24 ഡിഗ്രി വരെയാണ് കൂടിയ താപനില.