ETV Bharat / sports

IND vs WI | 'ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ കാല്‍പ്പാടുകള്‍ പതിപ്പിക്കും'; യശസ്വി ജയ്‌സ്വാളിന് പ്രശംസയുമായി ടോം മൂഡി

ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് 21കാരനായ യശസ്വി ജയ്‌സ്വാള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.

IND vs WI  Tom Moody  Yashasvi Jaiswal  Tom Moody Praised Yashasvi Jaiswal  യശസ്വി ജയ്‌സ്വാള്‍  ടോം മൂഡി  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് ടോം മൂഡി
Yashasvi Jaiswal
author img

By

Published : Jul 13, 2023, 11:29 AM IST

ഡൊമിനിക്ക: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25ലെ ആദ്യ പരമ്പരയില്‍ രണ്ട് യുവതാരങ്ങളാണ് ഇന്ത്യയ്‌ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇഷാന്‍ കിഷന്‍ (Ishan Kishan), യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) എന്നിവരാണ് ഇന്ത്യയ്‌ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയത്. ഇതില്‍, 21കാരനായ യുവതാരം യശസ്വി ജയ്‌സ്വാളിന്‍റെ അരങ്ങേറ്റത്തിനായാണ് കൂടുതല്‍ പേരും കാത്തിരുന്നത്.

  • If the story of Yashasvi Jaiswal hasn’t been compelling enough, his test journey has launched. There's no doubt he'll leave a significant footprint in this format. #WIvIND #YashasviJaiswal

    — Tom Moody (@TomMoodyCricket) July 13, 2023 " class="align-text-top noRightClick twitterSection" data=" ">

ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാനെത്തിയ ജയ്‌സ്വാളിന് മത്സരത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം (Rohit Sharma) ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത ജയ്‌സ്വാള്‍ ഒന്നാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ 73 പന്ത് നേരിട്ട് 40 റണ്‍സാണ് നേടിയത്. ഒന്നാം ദിവസത്തിന്‍റെ അവസാന ഒരു മണിക്കൂറില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം 80 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാനും ജയ്‌സ്വാളിനായിരുന്നു.

ആറ് ബൗണ്ടറികളായിരുന്നു ഒന്നാം ദിനത്തില്‍ ജയ്‌സ്വാള്‍ നേടിയത്. ആദ്യ ദിവസത്തെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ യുവതാരത്തെ പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി (Tom Moody) രംഗത്തെത്തി. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ ജയ്‌സ്വാള്‍ തന്‍റേതായ ഒരു കാല്‍പ്പാട് സൃഷ്‌ടിക്കുമെന്ന് മൂഡി അഭിപ്രായപ്പെട്ടു.

നേരത്തെ, ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ജയ്‌സ്വാളിന് പ്രശംസയുമായി രംഗത്തെത്തിയരുന്നു. മത്സരത്തിന്‍റെ ആദ്യ ദിവസത്തെ അവസാന ഓവറില്‍ വിന്‍ഡീസ് ബൗളര്‍ ജോമല്‍ വാരികനെ റിവേഴ്‌സ് സ്വീപ്പിലൂടെ ജയ്‌സ്വാള്‍ ബൗണ്ടറി കടത്തിയിരുന്നു. ഈ ഷോട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിന്‍റെ പ്രതികരണം.

'അവസാന ഓവറിലെ ആദ്യ പന്ത് അവന്‍ റിവേഴ്‌സ് സ്വീപ്പാണ് കളിച്ചത്. അവനില്‍ നിന്നും എല്ലാവരും അതാണ് പ്രതീക്ഷിക്കുന്നത്. ഊര്‍ജ്ജസ്വലനായ കളിക്കാരനാണ് ജയ്‌സ്വാള്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അവന് ഒരുപാട് ദൂരം യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ. ഞങ്ങളുടെ ഭാഗത്ത് നിന്നും അവന് വേണ്ട പിന്തുണ ഉറപ്പായുമുണ്ടാകും' അശ്വിന്‍ പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സഹതാരങ്ങളാണ് അശ്വിനും ജയ്‌സ്വാളും.

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ജയ്‌സ്വാള്‍ ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഐപിഎല്ലിലെ 14 മത്സരങ്ങളില്‍ നിന്നും ഇരുപത്തിയൊന്നുകാരന്‍ 48.08 ശരാശരിയില്‍ 625 റണ്‍സ് നേടിയിരുന്നു. ഇതിന് പിന്നാലെ തന്നെ പല പ്രമുഖരും യുവതാരം വളരെപ്പെട്ടെന്ന് തന്നെ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന് പ്രവചിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലും ബാറ്റുകൊണ്ട് മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ ജയ്‌സ്വാളിനായിട്ടുണ്ട്. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 80.21 ശരാശരിയില്‍ 1845 റണ്‍സാണ് താരത്തിന്‍റെ പേരിലുള്ളത്.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച നിലയിലാണ് ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ വിന്‍ഡീസിനെ 150ല്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 80 റണ്‍സ് നേടിയാണ് കളി അവസാനിപ്പിച്ചത്.

Also Read : Yashasvi Jaiswal| 'അമ്മയേയും പെങ്ങളേയും പറഞ്ഞാല്‍ മിണ്ടാതിരിക്കില്ല'; രഹാനെ പുറത്താക്കിയ സംഭവത്തെക്കുറിച്ച് യശസ്വി ജയ്സ്വാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.