ETV Bharat / sports

IND VS WI: കാര്യവട്ടത്ത് മത്സരമുണ്ടാകില്ല; വിൻഡീസിനെതിരായ പരമ്പര രണ്ട് വേദികളിലായി ചുരുക്കിയേക്കും - കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരം ഉണ്ടാകില്ല

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരമ്പര രണ്ട് വേദികളിലായി മാത്രം നടത്താൻ ബിസിസിഐ തീരുമാനിക്കുന്നത്.

IND VS WI  IND VS WI ODI, T20 series  BCCI Considering Moving WI T20Is & ODIs To Kolkata, Ahmedabad  BCCI Considering Moving WI Series to two venues  വിൻഡീസിനെതിരായ പരമ്പര രണ്ട് വേദികളിലായി ചുരുക്കിയേക്കും  ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പര  കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരം ഉണ്ടാകില്ല  തിരുവനന്തപുരം ഗ്രീൻ ഫീൾഡ് സ്റ്റേഡിയം
IND VS WI: കാര്യവട്ടത്ത് മത്സരമുണ്ടാകില്ല; വിൻഡീസിനെതിരായ പരമ്പര രണ്ട് വേദികളിലായി ചുരുക്കിയേക്കും
author img

By

Published : Jan 20, 2022, 10:49 PM IST

മുംബൈ: അടുത്തമാസം വെസ്റ്റ് ഇൻഡീസിനെതിരായ നടക്കുന്ന ഏകദിന, ടി20 പരമ്പരയിലെ മത്സരങ്ങൾ രണ്ട് വേദികളിലായി ചുരുക്കിയേക്കും. നേരത്തെ തിരുവനന്തപുരം ഗ്രീൻ ഫീൾഡ് സ്റ്റേഡിയം ഉൾപ്പെടെ ആറ് വേദികളിലായാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ മാത്രമായി മത്സരങ്ങൾ നടത്താനാണ് ബിസിസിഐ തീരുമാനം.

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെട്ടതാണ് പരമ്പര. അഹമ്മദാബാദ്, ജയ്‌പൂർ, കൊൽക്കത്ത, കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. പരമ്പരയിലെ അവസാന ടി20 മത്സരമാണ് ഫെബ്രുവരി 20ന് കാര്യവട്ടത്ത് നടത്താൻ തീരുമാനിച്ചിരുന്നത്.

ALSO READ: ICC Men's Test XI: ഈ വർഷത്തെ ടെസ്റ്റ് ഇലവനുമായി ഐസിസി; മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

ഫെബ്രുവരി ആറിന് അഹമ്മദാബാദിൽ നടക്കുന്ന ഏകദിനത്തോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. അതേസമയം ഫെബ്രുവരി 12-13 തീയതികളിൽ ബെംഗളൂരുവിൽ ഐപിഎൽ മെഗാലേലം നടക്കുന്നതിനാൽ ഫെബ്രുവരി 12 നിശ്ചയിച്ചിരിക്കുന്ന ഏകദിന മത്സരത്തിന്‍റെ തീയതികളിൽ മാറ്റം വരുത്തിയേക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.