അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യൻ നിര ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. കെഎൽ രാഹുൽ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹല്‍ എന്നിവർക്ക് പകരം ശിഖാർ ധവാൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ് എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. അക്കീല്‍ ഹൊസെയ്‌ന് പകരം ഹൈഡൻ വാലിഷ് വിൻഡീസ് നിരയിൽ ഇടം പിടിച്ചു.
-
🚨 Toss Update 🚨@ImRo45 has won the toss & #TeamIndia have elected to bowl against West Indies in the third @Paytm #INDvWI ODI.
— BCCI (@BCCI) February 11, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/9pGAfWtQZV pic.twitter.com/UbmrVGu2jK
">🚨 Toss Update 🚨@ImRo45 has won the toss & #TeamIndia have elected to bowl against West Indies in the third @Paytm #INDvWI ODI.
— BCCI (@BCCI) February 11, 2022
Follow the match ▶️ https://t.co/9pGAfWtQZV pic.twitter.com/UbmrVGu2jK🚨 Toss Update 🚨@ImRo45 has won the toss & #TeamIndia have elected to bowl against West Indies in the third @Paytm #INDvWI ODI.
— BCCI (@BCCI) February 11, 2022
Follow the match ▶️ https://t.co/9pGAfWtQZV pic.twitter.com/UbmrVGu2jK
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഇന്നത്തെ മത്സരം കൂടെ വിജയിച്ച് പരമ്പര തൂത്ത് വാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പേസ്, സ്പിൻ ബോളർമാരുടെ മികച്ച ഫോമാണ് ഇന്ത്യക്ക് രണ്ട് മത്സരങ്ങളിലും മികച്ച വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ സ്പിന്നർമാർ കളി പിടിച്ചപ്പോൾ രണ്ടാം മത്സരത്തിൽ പേസ് നിരയാണ് മത്സരത്തെ വരുതിയിലാക്കിയത്. ബാറ്റർമാരും അവസരത്തിനൊത്തുയരുന്നുണ്ട്. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ഇന്നും പ്രതീക്ഷിക്കുന്നില്ല.
അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ തോൽവി ഏറ്റുവാങ്ങിയ വിൻഡീസിനെ സംബന്ധിച്ച് ഇന്നത്തെ വിജയം ഏറെ നിർണായകമാണ്. ബാറ്റർമാരുടെ ഫോമില്ലായ്‌മയാണ് വിൻഡീസിനെ പൂർണമായും തളർത്തുന്നത്. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ചെറിയ സ്കോറിൽ ഒതുക്കിയിട്ടും 44 റണ്‍സിന്‍റെ തോൽവി വിൻഡീസിന് ഏറ്റുവാങ്ങേണ്ടി വന്നു. മുൻനിര ബാറ്റർമാരെക്കാൾ വാലറ്റക്കാരാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി വിൻഡീസിന് വേണ്ടി പൊരുതുന്നത്.
ALSO READ: 'ഓസ്‌ട്രേലിയൻ പരമ്പര വിജയത്തിന്‍റെ ക്രെഡിറ്റ് ചിലർ തട്ടിയെടുത്തു'; ശാസ്‌ത്രിക്കെതിരെ ഒളിയമ്പുമായി രഹാനെ
ആദ്യ ഏകദിനത്തിൽ വിൻഡീസിനെതിരെ ആറ് വിക്കറ്റിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിന്‍റെ 177 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 27.5 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ 44 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ 238 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനെ 46 ഓവറില്‍ 193 റണ്‍സിന് ബോളർമാർ എറിഞ്ഞിടുകയായിരുന്നു.
പ്ലേയിങ് ഇലവൻ
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖാർ ധവാൻ, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യർ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റ് ഇന്‍ഡീസ്: ഷെയ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, നിക്കോളാസ് പുരാന്‍ (ക്യാപ്റ്റന്‍), ഒഡെയ്ൻ സ്‌മിത്ത്, ജാസണ്‍ ഹോള്‍ഡര്‍,ഹൈഡൻ വാലിഷ്, ഫാബിയന്‍ അലെന്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്.