അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. വെസ്റ്റ് ഇൻഡീസിന്‍റെ 177 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 27.5 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറിയുമായി തിളങ്ങിയ നായകൻ രോഹിത് ശർമ(60) യാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
വിൻഡീസിന്‍റെ ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് 84 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. രോഹിത്തിനെ പുറത്താക്കി അൽസരി ജോസഫാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്.
-
A sparkling performance from India in their 1⃣0⃣0⃣0⃣th ODI 💥
— ICC (@ICC) February 6, 2022 " class="align-text-top noRightClick twitterSection" data="
They win the first match against West Indies by six wickets, taking a 1-0 series lead 👏#INDvWI | https://t.co/Bf4Z5gkR7N pic.twitter.com/0ExjX2tdTS
">A sparkling performance from India in their 1⃣0⃣0⃣0⃣th ODI 💥
— ICC (@ICC) February 6, 2022
They win the first match against West Indies by six wickets, taking a 1-0 series lead 👏#INDvWI | https://t.co/Bf4Z5gkR7N pic.twitter.com/0ExjX2tdTSA sparkling performance from India in their 1⃣0⃣0⃣0⃣th ODI 💥
— ICC (@ICC) February 6, 2022
They win the first match against West Indies by six wickets, taking a 1-0 series lead 👏#INDvWI | https://t.co/Bf4Z5gkR7N pic.twitter.com/0ExjX2tdTS
പിന്നാലെ എത്തിയ വിരാട് കോലി(8) നിലയുറപ്പിക്കും മുന്നേ തന്നെ മടങ്ങി. തുടർന്നിറങ്ങിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ഇഷാൻ കിഷൻ ടീം സ്കോർ 100 കടത്തി. ടീം സ്കോർ 115ൽ നിൽക്കെ കിഷനെ(28) ഇന്ത്യക്ക് നഷ്‌ടമായി. തൊട്ടടുത്ത ഓവറിൽ റിഷഭ് പന്ത്(11) അപ്രതീക്ഷിതമായി റണ്‍ ഔട്ട് ആയി.
പിന്നീട് ക്രീസിൽ ഒന്നിച്ച സൂര്യകുമാർ യാദവും(34), ദീപക് ഹൂഡയും(26) ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. വിൻഡീസിനായി അൽസരി ജോസഫ് രണ്ട് വിക്കറ്റ് നേടിയപ്പോൾ അകേൽ ഹൊസൈൻ ഒരു വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസിനെ ഇന്ത്യൻ സ്‌പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലും, വാഷിങ്ടണ്‍ സുന്ദറും ചേർന്ന് എറിഞ്ഞൊതുക്കുകയായിരുന്നു. 57 റണ്‍സെടുത്ത ജേസൻ ഹോൾഡർക്ക് മാത്രമാണ് അൽപനേരമെങ്കിലും പിടിച്ച് നിൽക്കാനായത്. ചാഹൽ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സുന്ദർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പ്രസീദ് കൃഷ്‌ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു.