ETV Bharat / sports

IND vs WI| 'റിങ്കു സിങിന് എന്താണ് കുഴപ്പം'; വിൻഡീസിന് എതിരായ ടീം സെലക്‌ഷന് എതിരെ ആരാധകർ

author img

By

Published : Jul 6, 2023, 9:27 AM IST

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ റിങ്കു സിങ്ങിനെ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ ആരാധകര്‍.

IND vs WI  Rinku Singh  Rinku Singh Exclusion from T20 Squad  IND vs WI T20I  Indian T20i Squad Against West Indies  Rinku Singh Fans Trolls BCCI  റിങ്കു സിങ്  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ഐപിഎല്‍  വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പ  ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്
Rinku Singh

മുംബൈ: കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചത് ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. എന്നാല്‍, യുവതാരം റിങ്കു സിങ്ങിനെ തഴഞ്ഞ സെലക്‌ടര്‍മാരുടെ തീരുമാനത്തില്‍ അതൃപ്‌തരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍.

  • No Rinku Singh for the T20i series against West Indies.

    - The heroics of IPL didn't work for Rinku sadly! pic.twitter.com/p1iNGhsmVD

    — Mufaddal Vohra (@mufaddal_vohra) July 5, 2023 " class="align-text-top noRightClick twitterSection" data=" ">

ഐപിഎല്‍ പതിനാറാം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഫിനിഷര്‍ റോളില്‍ മിന്നും പ്രകടനമായിരുന്നു റിങ്കു സിങ് കാഴ്‌ചവെച്ചത്. ഇതിന് പിന്നാലെ പല മുന്‍താരങ്ങളും റിങ്കുവിനെ ഇന്ത്യയുടെ ഭാവി ഫിനിഷര്‍ എന്ന് വാഴ്‌ത്തി. ഇതിന് പിന്നാലെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ റിങ്കുവിനെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

  • Rinku Singh didn't make the squad vs WI despite a brilliant IPL season. I think it's a loss for India.

    — Bhawana (@bhawnakohli5) July 5, 2023 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍, ടീം പ്രഖ്യാപനം വന്നപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. നേരത്തെ, എമേര്‍ജിങ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ എ ടീമിലേക്കും റിങ്കുവിനെ പരിഗണിച്ചിരുന്നില്ല. റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവര്‍ എന്നിവര്‍ക്ക് എ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നു.

  • Rinku Singh is the only player in history to win TWO matches off the last ball in the same IPL season. He averages 58 in FC and 53 in List-A cricket, they ignored him.

    Feeling for Rinku Singh. I just hope he isn't another Sarfaraz Khan in Indian circuit 🥺💔💔 #WIvIND pic.twitter.com/m5jipdYdF3

    — Farid Khan (@_FaridKhan) July 5, 2023 " class="align-text-top noRightClick twitterSection" data=" ">

ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ ഉള്‍പ്പടെ മികച്ച പ്രകടനം നടത്തിയ റിങ്കു സിങ്ങിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സര്‍ഫറാസ് ഖാനെ പരിഗണിക്കാതിരുന്നത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചയായിരുന്നു. റിങ്കുവിനൊപ്പം ജിതേഷ് ശര്‍മയേയും തഴഞ്ഞതില്‍ ആരാധകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.

  • No Rinku Singh and Jitesh Sharma in T20I squad against West Indies

    Looks like IPL is not a selection criteria for T20 team anymore. pic.twitter.com/81M48zXNsS

    — Utsav 💔 (@utsav045) July 5, 2023 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പ്രധാന ബാറ്റര്‍മാരില്‍ ഒരാളായിരുന്നു റിങ്കു സിങ്. സീസണില്‍ 14 മത്സരങ്ങള്‍ കൊല്‍ക്കത്തയ്‌ക്ക് വേണ്ടി കളിച്ച താരം 59.25 ശരാശരിയില്‍ 474 റണ്‍സാണ് നേടിയത്. 149.53 പ്രഹരശേഷിയില്‍ റണ്‍സ് അടിച്ച റിങ്കു നാല് അര്‍ധസെഞ്ച്വറികളും സ്വന്തമാക്കി. മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തി കെകെഐറിന് അവിശ്വസനീയ ജയവും താരം ഇക്കുറി സമ്മാനിച്ചിരുന്നു.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുന്നത്. പരമ്പരയില്‍ ആകെ അഞ്ച് മത്സരങ്ങളാണുള്ളത്. ടി20യ്‌ക്ക് മുന്‍പ് ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ രണ്ട് ടെസ്റ്റും മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും. ടെസ്റ്റ്- ഏകദിന പരമ്പരയ്‌ക്കുള്ള ടീമിനെ നേരത്തെ തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്‌റ്റന്‍), സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍

Also Read : 10 വയസ് കുറഞ്ഞോ ? ; രോഹിത് ശര്‍മയുടെ പുത്തന്‍ ഗെറ്റപ്പ് വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.