മൊഹാലി : ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം സ്‌റ്റെമ്പടുക്കുമ്പോൾ ഇന്ത്യയ്ക്ക് മേധാവിത്വം. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറായ 574 റൺസ് പിന്തുടരുന്ന ശ്രീലങ്കക്ക് 108 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടമായി. 26 റൺസുമായി പതും നിസങ്കയും ഒരു റണ്ണുമായി ചരിത് അസലങ്കയുമാണ് ക്രീസിലുള്ളത്.
ദിമുത് കരുണരത്‌ന, ലാഹിരു തിരിമന്ന, ഏയ്ഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്‌ടമായത്. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
-
That will be STUMPS on Day 2 of the 1st Test.
— BCCI (@BCCI) March 5, 2022 " class="align-text-top noRightClick twitterSection" data="
Sri Lanka 108/4, trail #TeamIndia 574/8d by 466 runs.
Scorecard - https://t.co/c2vTOXSGfx #INDvSL @Paytm pic.twitter.com/LqUs9xCxtc
">That will be STUMPS on Day 2 of the 1st Test.
— BCCI (@BCCI) March 5, 2022
Sri Lanka 108/4, trail #TeamIndia 574/8d by 466 runs.
Scorecard - https://t.co/c2vTOXSGfx #INDvSL @Paytm pic.twitter.com/LqUs9xCxtcThat will be STUMPS on Day 2 of the 1st Test.
— BCCI (@BCCI) March 5, 2022
Sri Lanka 108/4, trail #TeamIndia 574/8d by 466 runs.
Scorecard - https://t.co/c2vTOXSGfx #INDvSL @Paytm pic.twitter.com/LqUs9xCxtc
ജഡേജ പുറത്താവാതെ നേടിയ 175 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ റിഷഭ് പന്തിന്‍റെ 96 റണ്‍സ് ആദ്യദിനം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോർ പിന്തുടർന്ന ശ്രീലങ്കക്ക് ഓപ്പണർമാരായ ദിമുത് കരുണരത്‌നെയും ലാഹിരു തിരിമന്നെയും ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇരുവരും 48 റണ്‍സ് സ്‌കോർബോർഡിൽ ചേർത്തു. ലാഹിരു തിരിമാന്നയാണ് ആദ്യം പുറത്തായത്. അശ്വിനായിരുന്നു ആദ്യ വിക്കറ്റ്. പിന്നാലെ ദിമുത് കരുണാരത്‌നയെ ജഡേജയും മടക്കി.
ALSO READ: IND VS SL | ജഡേജയ്ക്ക് സെഞ്ച്വറി ; റണ്‍മല തീര്‍ത്ത ഇന്ത്യ ഡിക്ലയര്‍ ചെയ്‌തു
ഓപ്പണര്‍മാരെ നഷ്‌ടമായതോടെ ശ്രീലങ്കയ്ക്ക് വേണ്ടി ഏയ്ഞ്ജലോ മാത്യൂസും പത്തും നിസംഗയും ക്രീസിലൊന്നിച്ചു. സ്‌കോര്‍ 93 ല്‍ നില്‍ക്കെ ജസ്പ്രീത് ബുംറയെ എയ്ഞ്ചലോ മാത്യൂസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാംദിനം പിരിയുന്നതിന് തൊട്ടുമുമ്പ് ധനഞ്ജയ ഡി സില്‍വയും മടങ്ങി. വെറും ഒരു റണ്ണെടുത്ത സില്‍വയെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.