ഗുവാഹത്തി: ശ്രീലങ്കയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുൻ ഷനക ബോളിങ് തെരഞ്ഞെടുത്തു. ലങ്കന്‍ ടീമില്‍ ദില്‍ഷന്‍ മധുശങ്ക ഏകദിന അരങ്ങേറ്റം കുറിക്കും.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യയ്‌ക്കായി ഓപ്പണ്‍ ചെയ്യുക. ടി20യില്‍ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ സൂര്യകുമാര്‍ യാദവിന് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. സൂര്യയ്‌ക്ക് പകരം ശ്രേയസ് അയ്യരാണ് ടീമിലിടം നേടിയത്.
ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പുറമെ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലാണ് അന്തിമ ഇലവനിലെത്തിയത്. ബംഗ്ലാദേശ് പര്യടനത്തില്‍ മിന്നിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനും പുറത്തിരിക്കേണ്ടി വന്നപ്പോള്‍ യുസ്‌വേന്ദ്ര ചാഹലാണ് ഇടം നേടിയത്.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പുറമെ മൂന്നാം പേസറായി ഉമ്രാന്‍ മാലിക്ക് എത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ് പുറത്തായി.
കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ശ്രീലങ്ക ടി20 പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, മുഹമ്മദ് ഷമി, ഉമ്രാൻ മാലിക്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ.
ശ്രീലങ്ക പ്ലേയിങ് ഇലവൻ: പാത്തും നിസ്സാങ്ക, കുശാൽ മെൻഡിസ് (ഡബ്ല്യു), അവിഷ്‌ക ഫെർണാണ്ടോ, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ദസുൻ ഷനക (സി), വാനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുനിത് വെല്ലലഗെ, കസുൻ രജിത, ദിൽഷൻ മധുശങ്ക.