പൂനെ: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത് അക്‌സര്‍ പട്ടേലിന്‍റെ വെടിക്കെട്ട് പ്രകടനമാണ്. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ താരം 31 പന്തില്‍ 65 റണ്‍സാണ് അടിച്ച് കൂട്ടിയത്. മൂന്ന് ഫോറുകളും ആറ് സിക്‌സുകളും ഉള്‍പ്പെടെയായിരുന്നു അക്‌സറിന്‍റെ മിന്നും പ്രകടനം.
ആദ്യ എട്ട് പന്തുകളില്‍ എട്ട് റണ്‍സ് മാത്രം നേടിയ അക്‌സര്‍ തുടര്‍ന്നാണ് കത്തിക്കയറിയത്. 13-ാം ഓവര്‍ എറിഞ്ഞ ലങ്കന്‍ സ്‌പിന്നർ മഹേഷ് തീക്ഷണയ്‌ക്ക് എതിരായാണ് അക്‌സര്‍ അദ്യ സിക്‌സര്‍ നേടിയത്. തുടര്‍ന്ന് 14-ാം ഓവര്‍ എറിയാനെത്തിയ വാനിന്ദു ഹസരംഗയെ താരം നിലം തൊടിച്ചില്ല.
-
axarpatel Back To Back 4 sixes 🇮🇳🏏
— PawanKTRS🐯 (@PA1KTRS) January 5, 2023 " class="align-text-top noRightClick twitterSection" data="
📷- Video- Star-sports
#axarpatel #INDvSL pic.twitter.com/CKm6Atgiya
">axarpatel Back To Back 4 sixes 🇮🇳🏏
— PawanKTRS🐯 (@PA1KTRS) January 5, 2023
📷- Video- Star-sports
#axarpatel #INDvSL pic.twitter.com/CKm6Atgiyaaxarpatel Back To Back 4 sixes 🇮🇳🏏
— PawanKTRS🐯 (@PA1KTRS) January 5, 2023
📷- Video- Star-sports
#axarpatel #INDvSL pic.twitter.com/CKm6Atgiya
ഹസരംഗയുടെ ആദ്യ മൂന്ന് പന്തുകളും താരം അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പറത്തിയിരുന്നു. തുടര്‍ന്ന് സൂര്യകുമാര്‍ യാദവ് നേടിയ സിക്‌സും രണ്ട് സിംഗിളുകളും ഉള്‍പ്പെടെ ഹസരംഗയുടെ ഈ ഓവറില്‍ പിറന്നത് 26 റണ്‍സാണ്. സൂര്യകുമാറും ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നുവെങ്കിലും ടീമിന് ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.
ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മറുപടി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 190 റണ്‍സില്‍ അവസാനിച്ചു.
Also read: ലങ്കയ്‌ക്കെതിരായ വെടിക്കെട്ട്; റെക്കോഡുകള്‍ വാരിക്കൂട്ടി അക്‌സര്‍ പട്ടേല്‍