ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത് യുവതാരം ശ്രേയസ് അയ്യരുടെ മികച്ചവാണ്. കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യ 250 റണ്‍സ് കടക്കുന്നതില്‍ 98 പന്തില്‍ 92 റണ്‍സെടുത്ത ശ്രേയസിന്‍റെ പ്രകടനം നിര്‍ണായകമായി. സെഞ്ചുറിക്ക് വെറും എട്ട് റണ്‍സ് അകലെ പുറത്തായങ്കിലും വ്യക്തിപരമായി ഈ അര്‍ധ സെഞ്ചുറി തനിക്ക് സെഞ്ചുറിയാണെന്നാണ് താരം പറയുന്നത്.
"സെഞ്ചുറി നഷ്‌ടമായത് നിരാശാജനകമാണ്, പക്ഷേ അതിന്‍റെ അവസാനമായപ്പോഴേക്കും ടീം പൊരുതാവുന്ന ഒരു സ്‌കോറിലെത്തി. അതിനാൽ എനിക്ക് ഖേദമില്ല. ഞാൻ ടീമിനായി കളിക്കുന്നു" ശ്രേയസ് പറഞ്ഞു.
വേരിയബിൾ ബൗൺസുള്ള പിച്ചില്‍ നെഗറ്റീവായി പന്ത് ഡിഫൻഡ് ചെയ്തു കളിക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇക്കാര്യം മനസില്‍ വെച്ച് പോസിറ്റീവായാണ് കളത്തിലിറങ്ങേണ്ടത്. ബൗളർമാര്‍ക്ക് അനുകൂലമായ വിക്കറ്റ് അത്ര മികച്ചതായിരുന്നില്ലെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.
also read: ലോക ഒന്നാം നമ്പർ താരം വിക്‌ടർ അക്‌സെല്‍സനെ അട്ടിമറിച്ച് ലക്ഷ്യ സെൻ ഫൈനലിൽ
അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ പത്തും ശ്രീലങ്കയുടെ ആറും വിക്കറ്റുകള്‍ നിലംപൊത്തിയിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 252 ന് പുറത്തായപ്പോള്‍, ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്.