ETV Bharat / sports

IND vs SA : മൂന്ന് മത്സരങ്ങളില്‍ മൂന്ന് ക്യാപ്റ്റന്മാര്‍ ; ഇന്ത്യ-പ്രോട്ടീസ് ഏകദിന പരമ്പരയിലെ പ്രധാന റെക്കോഡുകളറിയാം

ഡല്‍ഹിയില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് യാദവ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്.

IND vs SA  India Vs South Africa  South Africa tour of india  Statistical Highlights From IND vs SA ODI Series  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ഇന്ത്യ vs ദക്ഷിണാഫ്രിക്ക പരമ്പരയിലെ റെക്കോഡ്  രോഹിത് ശര്‍മ  ശിഖര്‍ ധവാന്‍  Temba Bavuma  Keshav Maharaj  David Miller  ടെംബ ബാവുമ  കേശവ് മഹാരാജ്  ഡേവിഡ് മില്ലര്‍  കുല്‍ദീപ് യാദവ്  Kuldeep Yadav  Rohit Sharma  Shikhar Dhawan
IND vs SA: 'മൂന്ന് മത്സരങ്ങളില്‍ മൂന്ന് ക്യാപ്റ്റന്മാര്‍'; ഇന്ത്യ-പ്രോട്ടീസ് ഏകദിന പരമ്പരയിലെ പ്രധാന റെക്കോഡുകളറിയാം
author img

By

Published : Oct 12, 2022, 3:23 PM IST

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. ടി20 ലോകകപ്പിനായി രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുന്‍നിര താരങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പറന്നിരുന്നു. ഇതോടെ ശിഖര്‍ ധവാന്‍റെ നേതൃത്വത്തില്‍ ഒരു പറ്റം യുവതാരങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെ കളിക്കാനിറങ്ങിയത്.

ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ തുടര്‍ന്നുള്ള രണ്ട് കളികളും വിജയിച്ചാണ് പരമ്പര പിടിച്ചത്. 12 വര്‍ഷത്തിനുശേഷമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ പ്രോട്ടീസിനെതിരെ ഏകദിന പരമ്പര നേടുന്നത്. ഈ പരമ്പരയില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ അറിയാം.

1) പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും മൂന്ന് വ്യത്യസ്‌ത നായകരാണ് പ്രോട്ടീസിനെ നയിച്ചത്. ആദ്യ ഏകദിനത്തില്‍ സ്ഥിരം നായകന്‍ ടെംബ ബാവുമയ്‌ക്ക് കീഴിലാണ് പ്രോട്ടീസ് കളിച്ചത്. എന്നാല്‍ മോശം ഫോമിലുള്ള താരത്തെ മാനേജ്‌മെന്‍റ് പുറത്തിരുത്തിയതോടെ രണ്ടാം ഏകദിനത്തില്‍ കേശവ് മഹാരാജാണ് ടീമിനെ നയിച്ചത്.

മൂന്നാം ഏകദിനത്തില്‍ നിന്നും അസുഖത്തെ തുടര്‍ന്ന് കേശവ് മഹാരാജ് പുറത്തായി. ഇതോടെ ഡേവിഡ് മില്ലര്‍ക്കാണ് ചുമതല ലഭിച്ചത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് മത്സര പരമ്പരയിൽ മൂന്ന് വ്യത്യസ്ത ക്യാപ്റ്റൻമാർ ഒരു ടീമിനെ നയിക്കുന്നത്.

2) ന്യൂഡൽഹിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ റണ്‍സിന് ഇന്ത്യ പ്രോട്ടീസിനെ പുറത്താക്കിയിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരായ പ്രോട്ടീസിന്‍റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 1999-ലെ 117 റൺസായിരുന്നു ഇതിന് മുമ്പെയുള്ള ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ ടോട്ടല്‍ കൂടിയാണിത്.

3) ന്യൂഡൽഹിയിലെ വിജയത്തോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന ഓസ്ട്രേലിയയുടെ റെക്കോഡിനൊപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യ നേടുന്ന 38ാം ജയമാണിത്. ഓസ്ട്രേലിയയ്ക്കും‌ ഒരു കലണ്ടര്‍ വര്‍ഷം 38 ജയങ്ങളുണ്ട്.

2003ല്‍ 47 മത്സരങ്ങളില്‍ നിന്നാണ് ഓസ്‌ട്രേലിയ ഇത്രയും വിജയങ്ങള്‍ നേടിയത്. 2022ല്‍ 55 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ നേട്ടം. ടി20 ലോകകപ്പ് കൂടി നടക്കാനിരിക്കെ ഈ റെക്കോഡ് ഇന്ത്യയ്‌ക്ക് ഒറ്റയ്‌ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും. 2017ല്‍ 53 മത്സരങ്ങളില്‍ നിന്നും 37 ജയങ്ങള്‍ ഇന്ത്യ നേടിയിരുന്നു. 2018ലും 2019ലും 35 വിജയങ്ങള്‍ വീതവും നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.

4) ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ പ്രോട്ടീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണ് ഡല്‍ഹിയിലേത്. പ്രോട്ടീസ് ഉയര്‍ത്തിയ 99 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ കളി തീര്‍ത്തതോടെ 185 പന്തുകളാണ് ബാക്കിയായത്. 2018ല്‍ 177 പന്തുകള്‍ ബാക്കി സെഞ്ചൂറിയനില്‍ ഇന്ത്യ നേടിയതായിരുന്നു ഇതിന് മുന്‍പുള്ള വലിയ വിജയം.

also read: IND vs SA: "ബോലോ ത..ര..ര..രാ.."; ചരിത്ര നേട്ടം വമ്പന്‍ ആഘോഷമാക്കി ഇന്ത്യന്‍ താരങ്ങള്‍

5) ഡല്‍ഹിയില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ 25 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.