ഇന്‍ഡോര്‍: രസകരമായ മറുപടികൾക്ക് പേരുകേട്ടയാളാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ചില ചോദ്യങ്ങള്‍ക്ക് രോഹിത് നല്‍കുന്ന ഉത്തരങ്ങള്‍ ചിരിപടര്‍ത്താറുണ്ട്. ഇന്ത്യ-പ്രോട്ടീസ് മൂന്നാം ടി20യ്‌ക്ക് പിന്നാലെ അവതാരകന്‍റെ ഒരു ചോദ്യത്തിന് രോഹിത് ശര്‍മ നല്‍കിയ തഗ്ഗ് മറുപടി ഇത്തരത്തില്‍ രസകരമായിരുന്നു.
ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്കകളെക്കുറിച്ചാണ് അവതാരകൻ മുരളി കാർത്തിക് രോഹിത്തിനോട് ചോദിച്ചത്. എന്നാല്‍ ആദ്യം സര്‍ക്കാസ്റ്റിക്കായാണ് രോഹിത്ത് ഇതിനോട് പ്രതികരിച്ചത്. സൂര്യകുമാർ യാദവിന്‍റെ ഫോമാണ് ഏറ്റവും വലിയ ആശങ്കയെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി.
ഉത്തരം പറഞ്ഞപ്പോൾ രോഹിത്തിന് പോലും ചിരി നിയന്ത്രിക്കാനായിരുന്നില്ല. "ആശങ്കയുള്ള മേഖലകളെക്കുറിച്ച് പറയുമ്പോൾ, നമ്മൾ നോക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സൂര്യയുടെ ഫോമില്‍ നിന്ന് തന്നെ തുടങ്ങാം, സൂര്യയുടെ ഫോം ഒരു വലിയ ആശങ്കയാണ്'', ചിരിച്ചുകൊണ്ട് രോഹിത് പറഞ്ഞു.
തുടര്‍ന്ന് ബോളിങ് യൂണിറ്റിന്‍റെ പ്രകടനം മെച്ചപ്പെടാനുണ്ടെന്നും താരം മറുപടി പറഞ്ഞു. പവർപ്ലേ, മിഡിൽ, ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ പ്രോട്ടീസിനെതിരായ മൂന്ന് മത്സര പരമ്പരയിലെ താരമായി സൂര്യകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യ രണ്ട് ടി20യിലും അര്‍ധ സെഞ്ച്വറി നേടിയ താരം തിളങ്ങിയിരുന്നു. നിലവില്‍ ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് സൂര്യ.
ഒക്‌ടോബര്‍-നവംബര്‍ മാസരങ്ങളിലാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം ഒക്‌ടോബർ ആറിന് ഓസ്‌ട്രേലിയയിലേക്ക് പോകും. ഒക്‌ടോബർ 23ന് മെൽബണിൽ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
also read: IND vs SA: ഹിറ്റ്‌മാന്‍ ഡക്ക്‌മാനായി; അന്താരാഷ്‌ട്ര ടി20യിലെ ചില നാണക്കേടും തലയില്‍