കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 288 റണ്‍സ് വിജയ ലക്ഷ്യം. ദക്ഷിണാഫ്രിക്ക ഓപ്പണർ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ സെഞ്ച്വറി മികവിൽ 49.5 ഓവറിൽ 287 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 24 റണ്‍സ് നേടിയിട്ടുണ്ട്. ഒൻപത് റണ്‍സെടുത്ത കെഎൽ രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്.
-
Innings Break!
— BCCI (@BCCI) January 23, 2022 " class="align-text-top noRightClick twitterSection" data="
South Africa all out for 287. #TeamIndia chase coming up shortly. Stay tuned.
Scorecard - https://t.co/dUN5jhH06v #SAvIND pic.twitter.com/3BdpG9LsrM
">Innings Break!
— BCCI (@BCCI) January 23, 2022
South Africa all out for 287. #TeamIndia chase coming up shortly. Stay tuned.
Scorecard - https://t.co/dUN5jhH06v #SAvIND pic.twitter.com/3BdpG9LsrMInnings Break!
— BCCI (@BCCI) January 23, 2022
South Africa all out for 287. #TeamIndia chase coming up shortly. Stay tuned.
Scorecard - https://t.co/dUN5jhH06v #SAvIND pic.twitter.com/3BdpG9LsrM
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ ജന്നെമൻ മലാൻ (1) മൂന്നാം ഓവറിൽ തന്നെ പുറത്തായി. പിന്നാലെ ടെംബ ബവുമ(8)യും പുറത്തായി. 13-ാം ഓവറിൽ എയ്‌ഡൻ മാർക്രത്തേയും(15) ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്‌ടമായി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച റാസി വാൻഡെർ ദസ്സൻ- ഡികോക്ക് കൂട്ടുകെട്ട് സ്കോർ ഉയർത്തി.
ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 144 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. തുടർന്ന് 36-ാം ഓവറിൽ ഡി കോക്കിനെ ബുംറ മടക്കി അയച്ചു. 130 പന്തിൽ നിന്ന് 12 ഫോറും രണ്ട് സിക്‌സും ഉൾപ്പെടെയാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഡി കോക്കിന് പിന്നാലെ ദസ്സനെയും(52) ഇന്ത്യ മടക്കി.
ALSO READ: Australian Open: റാഫേൽ നദാൽ ക്വാർട്ടറിൽ, സ്വെരേവിനെ അട്ടിമറിച്ച് ഷാപ്പവലോവ്
തുടർന്ന് ഡേവിഡ് മില്ലറും(39), ഡ്വെയ്‌ൻ പ്രിട്ടോറിയസും(20) ചേർന്ന് ദക്ഷിണാഫ്രിക്കയെ 250 കടത്തി. ആന്‍ഡില്‍ പെഹ്‌ലുക്‌വായോ (4), കേശവ് മഹാരാജ് (6), സിസാന്‍ഡ മഗള (0) എന്നിവർ പെട്ടന്ന് തന്നെ പുറത്തായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ദീപക് ചാഹര്‍, ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. യുസ്‌വേന്ദ്ര ചഹാൽ ഒരു വിക്കറ്റും വീഴ്‌ത്തി.