റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം പന്തെറിയും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജ് ബാറ്റിങ് തെരഞ്ഞടുത്തു. പ്രോട്ടീസിന്‍റെ സ്ഥിരം നായകന്‍ ടെംബ ബാവുമ ഇന്നി കളിക്കുന്നില്ല.
പ്ലേയിങ് ഇലവനില്‍ തബ്രൈസ് ഷംസിയ്‌ക്കും സ്ഥാനം നഷ്‌ടമായി. റീസ ഹെൻഡ്രിക്‌സ്, ജോർൺ ഫോർച്യൂയിനുമാണ് ഇടം നേടിയത്. മറുവശത്ത് ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയും രണ്ട് മാറ്റം വരുത്തി.
വാഷിങ്ടണ്‍ സുന്ദര്‍ തിരിച്ചെത്തിയപ്പോള്‍ ഷഹ്‌ബാസ് അഹമ്മദ് ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തും. റിതുരാജ് ഗെയ്‌ക്‌വാദ്, രവിബിഷ്‌ണോയ് എന്നിവരാണ് പുറത്തായത്. മൂന്ന് മത്സര പരമ്പര നഷ്‌ടമാവാതിരിക്കാൻ ഇന്ത്യയ്‌ക്ക് ഇന്ന് ജയം അനിവാര്യമാണ്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ (സി), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (ഡബ്ല്യു), വാഷിങ്‌ടൺ സുന്ദർ, ഷഹ്‌ബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): ജാനെമാൻ മലൻ, ക്വിന്‍റൺ ഡി കോക്ക് (ഡബ്ല്യു), റീസ ഹെൻഡ്രിക്സ്, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വെയ്ൻ പാർനെൽ, കേശവ് മഹാരാജ് (സി), ജോൺ ഫോർച്യൂയിൻ, കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ.