ലഖ്‌നൗ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. സ്‌പിന്നര്‍മാരെ പിന്തുണച്ച പിച്ചില്‍ കിവീസ് ഉയര്‍ത്തിയ 100 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് ജയം നേടിയത്. സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
മൈതാനത്തിന്‍റെ നാല് പാടും പന്തടിക്കുന്ന സൂര്യയേയല്ല ലഖ്‌നൗവില്‍ കാണാന്‍ കഴിഞ്ഞത്. കൂടുതല്‍ ശ്രദ്ധയോടെ കളിച്ച താരം പുറത്താവാതെ 31 പന്തിൽ 26 റൺസാണ് നേടിയത്. ഒരു ബൗണ്ടറി മാത്രമാണ് താരത്തിന്‍റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഈ പ്രകടനത്തിന് മത്സരത്തിലെ താരമായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സൂര്യയുമായി യുസ്‌വേന്ദ്ര ചഹല്‍ നടത്തിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ടി20 ബാറ്റിങ്ങില്‍ താനാണ് സൂര്യയ്‌ക്ക് പരിശീലനം നല്‍കിയതെന്ന തരത്തിലായിരുന്നു ചഹലിന്‍റെ സംസാരം.
ചഹലിന്‍റെ ചോദ്യം ഇങ്ങനെ.. "ഞാൻ നിങ്ങളെ 370 ഡിഗ്രി കളിക്കാൻ പഠിപ്പിച്ചു, പക്ഷേ വെല്ലുവിളി നിറഞ്ഞ ഈ വിക്കറ്റില്‍ വ്യത്യസ്‌തമായാണ് നിങ്ങള്‍ കളിച്ചത്. ഞാന്‍ രഞ്ജി ട്രോഫിയിൽ കളിക്കുന്ന വീഡിയോ നിങ്ങള്‍ കണ്ടിരുന്നോ?".
സൂര്യയുടെ മറുപടി ഇങ്ങനെ..."യഥാർഥത്തിൽ, കഴിഞ്ഞ പരമ്പരയിൽ നിങ്ങൾ എന്നെ പഠിപ്പിച്ചത് ഞാൻ മനസില്‍ സൂക്ഷിച്ചിരുന്നു. ബാറ്റിങ്ങിലും സ്വയവും ഇങ്ങനെ ഇനിയും മെച്ചപ്പെടാം എന്നതിനെ കുറിച്ച് നിങ്ങളില്‍ നിന്നും കൂടുതൽ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
-
Local lad 😊
— BCCI (@BCCI) January 30, 2023 " class="align-text-top noRightClick twitterSection" data="
Landmark holder 👏
The ever-so-adaptable Mr. 360 👍
Laughter, insights & banter unfold as @yuzi_chahal hosts @imkuldeep18 & @surya_14kumar on Chahal TV 📺 in Lucknow 👌 👌 - By @ameyatilak
Full interview 🎥 🔽 #TeamIndia | #INDvNZ https://t.co/5THSbQ4Epi pic.twitter.com/Ic9C32lafm
">Local lad 😊
— BCCI (@BCCI) January 30, 2023
Landmark holder 👏
The ever-so-adaptable Mr. 360 👍
Laughter, insights & banter unfold as @yuzi_chahal hosts @imkuldeep18 & @surya_14kumar on Chahal TV 📺 in Lucknow 👌 👌 - By @ameyatilak
Full interview 🎥 🔽 #TeamIndia | #INDvNZ https://t.co/5THSbQ4Epi pic.twitter.com/Ic9C32lafmLocal lad 😊
— BCCI (@BCCI) January 30, 2023
Landmark holder 👏
The ever-so-adaptable Mr. 360 👍
Laughter, insights & banter unfold as @yuzi_chahal hosts @imkuldeep18 & @surya_14kumar on Chahal TV 📺 in Lucknow 👌 👌 - By @ameyatilak
Full interview 🎥 🔽 #TeamIndia | #INDvNZ https://t.co/5THSbQ4Epi pic.twitter.com/Ic9C32lafm
പ്രേക്ഷകരേ.... ഇക്കാര്യം നിങ്ങള്‍ തമാശയായെടുക്കാതെ ദയവായി ശ്രദ്ധയോടെ കേൾക്കുക. ഈ സഹോദരനാണ് ഇവിടത്തെ ബാറ്റിങ് പരിശീലകന്‍. എന്നെ എല്ലാം പഠിപ്പിക്കുന്നത് ഇദ്ദേഹമാണ്", സൂര്യ പറഞ്ഞുനിര്‍ത്തി.
സ്‌പിന്നർ കുൽദീപ് യാദവും ഈ വീഡിയോയുടെ ഭാഗമായിരുന്നു. ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ചഹലിനെ താരം അഭിനന്ദിച്ചു. ലഖ്‌നൗവില്‍ രണ്ട് ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങിയ ചഹല്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഫോര്‍മാറ്റില്‍ താരത്തിന്‍റെ 91-ാം വിക്കറ്റാണിത്. ഇതോടെ 90 വിക്കറ്റുള്ള ഭുവനേശ്വർ കുമാറിനെ മറികടന്നാണ് ചഹല്‍ ഒന്നാമതെത്തിയത്.
അതേസമയം ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 99 റണ്‍സാണ് നേടിയത്. 23 പന്തില്‍ 19 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മിച്ചല്‍ സാന്‍റ്‌നറാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. മറുപടിക്കിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 101 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
ലഖ്‌നൗവിലെ വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ന്യൂസിലന്‍ഡിന് ഒപ്പമെത്തി. റാഞ്ചിയില്‍ നടന്ന ആദ്യ ടി20യില്‍ കീവീസ് വിജയിച്ചിരുന്നു. ബുധനാഴ്‌ച അഹമ്മദാബാദിലാണ് പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അവസാന മത്സരം നടക്കുക.
ALSO READ: IND VS NZ | സൂര്യയ്‌ക്കായി വിക്കറ്റ് ത്യജിച്ച് വാഷിങ്‌ടണ്‍ സുന്ദര്‍- വീഡിയോ കാണാം