ETV Bharat / sports

IND vs NZ: ബേ ഓവലിലെ വെടിക്കെട്ട്; രോഹിത്തിനെ പിന്നിലാക്കി സൂര്യയ്‌ക്ക് പുതിയ റെക്കോഡ്

ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം രണ്ട് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്.

IND vs NZ  Suryakumar yadav  Rohit Sharma  Suryakumar yadav break Rohit Sharma s record  Suryakumar yadav T20 record  Suryakumar yadav T20I record in New Zealand  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവ് ടി20 റെക്കോഡ്  ഇന്ത്യ vs ന്യൂസിലന്‍ഡ്  രോഹിത് ശര്‍മ
IND vs NZ: ബേ ഓവലിലെ വെടിക്കെട്ട്; രോഹിത്തിനെ പിന്നിലാക്കി സൂര്യയ്‌ക്ക് പുതിയ റെക്കോഡ്
author img

By

Published : Nov 20, 2022, 3:17 PM IST

ബേ ഓവല്‍: 2022-ൽ ടി20 ക്രിക്കറ്റില്‍ തന്‍റെ റണ്‍വേട്ട തുടരുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാർ യാദവ്. ബേ ഓവലില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെറും 51 പന്തില്‍ 111 റണ്‍സടിച്ച് കൂട്ടിയ സൂര്യ പുറത്താവാതെ നിന്നിരുന്നു. 11 ഫോറുകളും ഏഴ്‌ സിക്‌സുകളുമാണ് സൂര്യയുടെ ഇന്നിങ്‌സിന് അഴകായത്.

ഈ വര്‍ഷം സൂര്യയുടെ അക്കൗണ്ടിലെ രണ്ടാം സെഞ്ച്വറിയാണിത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം രണ്ട് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. 2018ല്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മയാണ് സൂര്യയ്‌ക്ക് മുന്നിലുള്ളത്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെയാണ് സൂര്യകുമാര്‍ യാദവ് തന്‍റെ കന്നി സെഞ്ച്വറി നേടിയത്.

അതേസമയം ന്യൂസിലൻഡിൽ ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയർന്ന സ്‌കോറാണ് സൂര്യകുമാര്‍ ബേ ഓവലില്‍ നേടിയത്. വെറ്ററന്‍ താരം രോഹിത് ശർമ 2020 ജനുവരിയില്‍ നേടിയ 65 റൺസായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.