റാഞ്ചി: ഒന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെ ബാറ്റു ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ തിളങ്ങിയപ്പോള്‍ പേസര്‍മാര്‍ അടിവാങ്ങിക്കൂട്ടിയതാണ് കിവീസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. നാല് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നേടി 51 റണ്‍സ് വഴങ്ങിയ അര്‍ഷ്‌ദീപ് സിങ്ങായിരുന്നു മോശം പ്രകടനം നടത്തിയ ബോളര്‍മാരിലൊരാള്‍.
തന്‍റെ അവസാന ഓവറില്‍ അര്‍ഷ്‌ദീപ് വഴങ്ങിയത് 27 റണ്‍സാണ്. രണ്ട് വൈഡും ഒരു നോബോളും ഈ ഓവറില്‍ 23കാരനായ അര്‍ഷ്‌ദീപ് എറിയുകയും ചെയ്‌തു. അര്‍ഷ്‌ദീപിന്‍റെ ദയനീയ പ്രകടനം കണ്ട് നിരാശനാവുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ ഡാരില്‍ മിച്ചലാണ് അര്‍ഷ്‌ദീപിനെ പഞ്ഞിക്കിട്ടത്. ഓവറിലെ ആദ്യ പന്ത് അര്‍ഷ്‌ദീപ് നോബോളോടെയാണ് തുടങ്ങിയത്. ഈ പന്തിലും തുടര്‍ന്നുള്ള രണ്ട് പന്തുകളിലും മിച്ചല്‍ സിക്‌സറടിച്ചു. ഈ സമയം എന്ത് ചെയ്യണം എന്നറിയാതെ നടുവിന് കൈയും കൊടുത്ത് നിരാശനായി നില്‍ക്കുകയായിരുന്നു ഹാര്‍ദിക്.
- — Anna 24GhanteChaukanna (@Anna24GhanteCh2) January 28, 2023 " class="align-text-top noRightClick twitterSection" data="
— Anna 24GhanteChaukanna (@Anna24GhanteCh2) January 28, 2023
">— Anna 24GhanteChaukanna (@Anna24GhanteCh2) January 28, 2023
പിന്നീടുള്ള പന്തുകളില്‍ ഒരു ബൗണ്ടറിയും രണ്ട് ഡബിളും ഓടിയെടുത്താണ് മിച്ചല്‍ അടി അവസാനിപ്പിച്ചത്. അര്‍ഷ്‌ദീപിന്‍റെ ഈ ഓവറിന് വലിയ വിലയാണ് ഇന്ത്യയ്‌ക്ക് നല്‍കേണ്ടി വന്നത്. കാരണം മത്സരത്തില്‍ 21 റണ്‍സിനായിരുന്നു അതിഥേയരുടെ തോല്‍വി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളു. വാലറ്റത്ത് വാഷിങ്‌ടണ്‍ സുന്ദര്‍ നടത്തിയ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്.
28 പന്തില്‍ 50 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. 30 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മിച്ചല്‍ കിവീസിന്‍റെ ടോപ് സ്‌കോററായി. അര്‍ധ സെഞ്ച്വറിയുമായി ഡെവോണ്‍ കോണ്‍വെയും തിളങ്ങി. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ കിവീസ് മുന്നിലെത്തി. നാളെ ലഖ്‌നൗവിലാണ് രണ്ടാം ടി20.
ALSO READ: ഹാര്‍ദിക് എന്തിനത് ചെയ്‌തു?; കിവീസിനെതിരായ ഇന്ത്യന്‍ തന്ത്രങ്ങള്‍ക്കെതിരെ ആകാശ് ചോപ്ര