മാഞ്ചസ്റ്റര്‍: വൈറ്റ് ബോള്‍ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട് പര്യടനം അവിസ്‌മരണീയം ആക്കിയിരിക്കുകയാണ് ഇന്ത്യ. അഞ്ച് മത്സര ടെസ്റ്റ് പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചപ്പോള്‍ ടി20, ഏകദിന പരമ്പര 2-1നാണ് രോഹിത് ശര്‍മയും സംഘവും നേടിയത്. ഇതോടെ 2015ന് ശേഷം ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നേടുന്ന മൂന്നാമത്തെ മാത്രം വിദേശ ടീമാവാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
ഇതോടൊപ്പം ക്യാപ്‌റ്റനെന്ന നിലയില്‍ ചില അപൂര്‍വ റെക്കോഡുകളും രോഹിത്തിനെ തേടിയെത്തി. ഇംഗ്ലണ്ടില്‍ എകദിന, ടി20 പരമ്പരകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്‌റ്റനെന്ന റെക്കോഡ് ഉള്‍പ്പെടെയാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര ജയിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്‌റ്റനെന്ന നേട്ടവും രോഹിത്തിന് സ്വന്തമാണ്.
മുഹമ്മദ് അസ്‌ഹറുദ്ദീന്‍, എം.എസ് ധോണി എന്നിവരാണ് നേരത്തെ ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നേടിയ ഇന്ത്യന്‍ നായകന്മാര്‍. 1990ൽ മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ ആദ്യ ഏകദിന പരമ്പര ജയിക്കുന്നത്. തുടര്‍ന്ന് 24 വർഷത്തിന് ശേഷമായിരുന്നു ധോണിയുടെയും സംഘത്തിന്‍റെയും നേട്ടം.
-
A memorable #ENGvIND tour for #TeamIndia as we finish it on a winning note. 🙌 🙌 pic.twitter.com/cxPLXpoBvh
— BCCI (@BCCI) July 17, 2022 " class="align-text-top noRightClick twitterSection" data="
">A memorable #ENGvIND tour for #TeamIndia as we finish it on a winning note. 🙌 🙌 pic.twitter.com/cxPLXpoBvh
— BCCI (@BCCI) July 17, 2022A memorable #ENGvIND tour for #TeamIndia as we finish it on a winning note. 🙌 🙌 pic.twitter.com/cxPLXpoBvh
— BCCI (@BCCI) July 17, 2022
അതേസമയം ഇംഗ്ലണ്ടിന് എതിരായി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടി20 പരമ്പരകള്‍ നേടിയും ഇന്ത്യ റെക്കോഡിട്ടിരുന്നു. ഇംഗ്ലീഷുകാര്‍ക്ക് എതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ടി20 പരമ്പര നേട്ടമായിരുന്നു ഇത്. ഇതോടെ പ്രസ്‌തുത നേട്ടത്തില്‍ ശ്രീലങ്കയുടെ റെക്കോഡാണ് ഇന്ത്യ മറികടന്നത്. 2008 മുതല്‍ 2014 വരെ ഇംഗ്ലണ്ടിന് എതിരെ തുടര്‍ച്ചയായ മൂന്ന് പരമ്പരകളായിരുന്നു ലങ്കയുടെ റെക്കോഡ്.
ഇംഗ്ലണ്ടിനോട് അവസാനമായി ഇന്ത്യ ഒരു ടി20 പരമ്പര തോറ്റത് 2014ലായിരുന്നു. അതിന് ശേഷം ഇതടക്കം ഇംഗ്ലണ്ടിലും നാട്ടിലുമായി രണ്ടു വീതം പരമ്പരകളാണ് ഇന്ത്യ നേടിയത്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചായി 14 വിജയങ്ങള്‍ നേടി ലോക റെക്കോഡിടാനും പരമ്പരയില്‍ രോഹിത്തിന് കഴിഞ്ഞിരുന്നു.
also read: ഏകദിനത്തിലെ അപൂര്‍വ നേട്ടം ; സച്ചിനും ഗാംഗുലിക്കുമൊപ്പം ഹാര്‍ദിക്കും