ഓവല്‍ : ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ. ഐസിസിയുടെ നാല് കിരീടങ്ങളും നേടുന്ന ആദ്യ ടീമെന്ന റെക്കോഡാണ് ഓസീസ് സ്വന്തമാക്കിയത്. നേരത്തെ തന്നെ ഏകദിന ലോകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കിയ ഓസീസിന്‍റെ ഷോക്കേസില്‍ ഇല്ലാതിരുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം മാത്രമായിരുന്നു.
ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം പതിപ്പില്‍ തന്നെ അത് നേടിയെടുത്താണ് കങ്കാരുക്കള്‍ റെക്കോഡിട്ടത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളിലായിരുന്നു ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയത്. 2006, 2009 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ടീം തുടര്‍ന്ന് 2021-ലാണ് ടി20 ലോകകപ്പ് നേടുന്നത്.
-
Cricket World Cup ✅
— ICC (@ICC) June 11, 2023 " class="align-text-top noRightClick twitterSection" data="
T20 World Cup ✅
Champions Trophy ✅
World Test Championship ✅
The all-conquering Australia have now won every ICC Men's Trophy 🏆 pic.twitter.com/YyzL8NSvTF
">Cricket World Cup ✅
— ICC (@ICC) June 11, 2023
T20 World Cup ✅
Champions Trophy ✅
World Test Championship ✅
The all-conquering Australia have now won every ICC Men's Trophy 🏆 pic.twitter.com/YyzL8NSvTFCricket World Cup ✅
— ICC (@ICC) June 11, 2023
T20 World Cup ✅
Champions Trophy ✅
World Test Championship ✅
The all-conquering Australia have now won every ICC Men's Trophy 🏆 pic.twitter.com/YyzL8NSvTF
ഇന്ത്യയ്‌ക്ക് കിട്ടാക്കനി : മറുവശത്ത് ഐസിസിയുടെ മറ്റ് മൂന്ന് കിരീടങ്ങളും നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയം ഇന്ത്യയ്‌ക്ക് കിട്ടാക്കനിയാണ്. കാരണം തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്. ടൂര്‍ണമെന്‍റിന്‍റെ പ്രഥമ പതിപ്പില്‍ വിരാട് കോലിക്ക് കീഴിലിറങ്ങിയ സംഘം ന്യൂസിലാന്‍ഡിനോടായിരുന്നു കീഴടങ്ങിയത്.
ഇത്തവണ ഓസീസിനെതിരെ നയിച്ചിരുന്നത് രോഹിത് ശര്‍മയാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇതോടെ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുമെന്നുറപ്പായി. 2013-ല്‍ എംസ് ധോണിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് ശേഷം ഒരൊറ്റ ഐസിസി കിരീടം നേടാന്‍ പോലും ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇനി ഈ വര്‍ഷം അവസാനത്തില്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിലാണ് ഇന്ത്യയുടെ പ്രതീക്ഷയത്രയും.
അതേസമയം ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ 209 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ഓസീസ് ഉയര്‍ത്തിയ 444 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മത്സരത്തിന്‍റെ അഞ്ചാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ 234 റണ്‍സിന് ഓള്‍ ഓട്ട് ആവുകയായിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 469 റണ്‍സെടുത്ത് മറുപടിക്കിറങ്ങിയ ഇന്ത്യയെ 296 റണ്‍സിന് പുറത്താക്കിയിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 173 റണ്‍സിന്‍റെ നിര്‍ണായക ലീഡെടുത്ത സംഘം രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സിന് ഡിക്ലയര്‍ ചെയ്‌താണ് ഇന്ത്യയ്‌ക്ക് മുന്നില്‍ വലിയ ലക്ഷ്യം ഉയര്‍ത്തിയത്.
ALSO READ: Asia Cup Hybrid Model | ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലില്‍ ? ; വിശദാംശങ്ങളറിയാം
മത്സരത്തിന്‍റെ നാലാം ദിനത്തില്‍ രോഹിത് ശര്‍മ (43), ശുഭ്‌മാന്‍ ഗില്‍ (18), ചേതേശ്വര്‍ പുജാര (27) എന്നിവര്‍ പുറത്തായതോടെ അവസാന ദിനമായ ഇന്ന് ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ വിജയത്തിനായി 280 റണ്‍സായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ വെറും 70 റണ്‍സിനിടെയാണ് മുഴുവന്‍ വിക്കറ്റുകളും നഷ്‌ടപ്പെടുത്തിയത്.