ഇൻഡോർ : ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക്. ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ 88 റണ്‍സ് ലീഡ് പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിനം 163 റണ്‍സിന് ഓൾഔട്ട് ആയി. ഇതോടെ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 75 റണ്‍സായി. എട്ട് വിക്കറ്റ് നേടിയ നഥാൻ ലിയോണാണ് ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടിക്കൂട്ടിയത്. ഇന്ത്യൻ നിരയിൽ അർധ സെഞ്ച്വറി നേടിയ ചേതേശ്വർ പുജാരയ്‌ക്ക് മാത്രമാണ് അൽപ സമയമെങ്കിലും പിടിച്ചുനിൽക്കാനായത്.
ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ 197 റണ്‍സിന് ഓൾഔട്ടാക്കാൻ കഴിഞ്ഞതിന്‍റെ ആത്‌മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ നാലാം ഓവറിൽ തന്നെ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ ബൗൾഡാക്കി നഥാൻ ലിയോണ്‍ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചു. പിന്നാലെ നായകൻ രോഹിത് ശർമയെയും(13) ലിയോണ്‍ മടക്കി അയച്ചു. ഇതോടെ 2 വിക്കറ്റ് നഷ്‌ടത്തിൽ 32 എന്ന നിലയിലായി ഇന്ത്യ.
പിന്നാലെയെത്തിയ വിരാട് കോലി രണ്ട് ഫോറുകളോടെ ഫോമിലേക്കുയരുന്നതിന്‍റെ സൂചനകൾ നൽകിയെങ്കിലും സ്‌പിന്നർ മാത്യു കുഹ്‌നെമാൻ താരത്തെ മടക്കി അയച്ചു. 13 റണ്‍സായിരുന്നു പുറത്താകുമ്പോൾ കോലിയുടെ സമ്പാദ്യം. പിന്നാലെയെത്തിയ രവീന്ദ്ര ജഡേജയും(7) ലിയോണിന്‍റെ പന്തിന് മുന്നിൽ വീണു. തുടർന്നെത്തിയ ശ്രേയസ് അയ്യർ ചേതേശ്വർ പുജാരയ്‌ക്ക് മികച്ച പിന്തുണ നൽകി സ്‌കോർ ഉയർത്തി.
-
Stumps on day two 🏏
— ICC (@ICC) March 2, 2023 " class="align-text-top noRightClick twitterSection" data="
Nathan Lyon ran through India's batting lineup and registered a brilliant eight-wicket haul 👌#WTC23 | #INDvAUS | 📝: https://t.co/FFaPxt9fIY pic.twitter.com/PCAUqw8HVS
">Stumps on day two 🏏
— ICC (@ICC) March 2, 2023
Nathan Lyon ran through India's batting lineup and registered a brilliant eight-wicket haul 👌#WTC23 | #INDvAUS | 📝: https://t.co/FFaPxt9fIY pic.twitter.com/PCAUqw8HVSStumps on day two 🏏
— ICC (@ICC) March 2, 2023
Nathan Lyon ran through India's batting lineup and registered a brilliant eight-wicket haul 👌#WTC23 | #INDvAUS | 📝: https://t.co/FFaPxt9fIY pic.twitter.com/PCAUqw8HVS
ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. എന്നാൽ ഏകദിന ശൈലിയിൽ ബാറ്റ് വീശുകയായിരുന്ന അയ്യരെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 27 പന്തിൽ 2 സിക്‌സും 3 ഫോറും ഉൾപ്പടെ 26 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ ശ്രീകർ ഭരതിനെ(3) നിലയുറപ്പിക്കും മുന്നേതന്നെ ലിയോണ്‍ തിരികെ കയറ്റി.
വില്ലനായി ലിയോണ്‍ : തുടർന്ന് രവിചന്ദ്രൻ അശ്വിനെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്താനുള്ള ശ്രമങ്ങൾ പുജാര നടത്തിയെങ്കിലും അശ്വിനെ പുറത്താക്കി നഥാൻ ലിയോണ്‍ ഇന്ത്യയുടെ വില്ലനായി മാറി. പിന്നാലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ചേതേശ്വര്‍ പുജാരയേയും ലിയോണ്‍ മടക്കി. ഒരു സിക്‌സും നാല് ഫോറും ഉൾപ്പടെ 59 റണ്‍സായിരുന്നു പുജാരയുടെ സമ്പാദ്യം. ഓവറിന്‍റെ അഞ്ചാം പന്തിൽ ഉമേഷ് യാദവിനെയും(0) ലിയോണ്‍ പുറത്താക്കി.
ഇതോടെ 9 വിക്കറ്റ് നഷ്‌ടത്തിൽ 155 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. പിന്നാലെ മുഹമ്മദ് സിറാജിനെയും പുറത്താക്കി നഥാൻ ലിയോണ്‍ ഇന്ത്യയുടെ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. അക്‌സർ പട്ടേൽ 15 റണ്‍സുമായി പുറത്താകാതെ നിന്നു. നഥാൻ ലിയോണിന് പുറമെ മിച്ചൽ സ്റ്റാർക്ക്, മാത്യു കുഹ്‌നെമാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
നേരത്തെ രണ്ടാം ദിനം നാലിന് 156 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയയെ ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ ചേർന്നാണ് 197 റണ്‍സിന് എറിഞ്ഞിട്ടത്. ഉമേഷും അശ്വിനും ഇന്ന് മൂന്ന് വിക്കറ്റുകൾ വീതം നേടി. ആദ്യ ദിവസം രവീന്ദ്ര ജഡേജ ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 109 റണ്‍സിന് ഓൾഔട്ട് ആയിരുന്നു.