ഹൈദരാബാദ്: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും തമ്മില്‍ ഭിന്നതയിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ ചുവടുപിടിച്ച് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടലുകള്‍ പതിവാണ്. എന്നാൽ തമ്മിലടിക്കുന്ന ആരാധകര്‍ക്കും അഭ്യൂഹ പ്രചാരകര്‍ക്കുമുള്ള മറപടിയാവുകയാണ് ഓസീസിനെതിരായ മൂന്നാം ടി20യിലെ വിജയത്തിന് പിന്നാലെയുള്ള ഇരുവരുടേയും ആഘോഷം.
-
Virat Kohli and Rohit Sharma, divided by fans united by passion and love towards country and TEAM INDIA 🇮🇳#INDvAUS #SuryakumarYadav #KingKohli #HardikPandya pic.twitter.com/JJEj2XF09N
— Anshul Talmale (@TalmaleAnshul) September 25, 2022 " class="align-text-top noRightClick twitterSection" data="
">Virat Kohli and Rohit Sharma, divided by fans united by passion and love towards country and TEAM INDIA 🇮🇳#INDvAUS #SuryakumarYadav #KingKohli #HardikPandya pic.twitter.com/JJEj2XF09N
— Anshul Talmale (@TalmaleAnshul) September 25, 2022Virat Kohli and Rohit Sharma, divided by fans united by passion and love towards country and TEAM INDIA 🇮🇳#INDvAUS #SuryakumarYadav #KingKohli #HardikPandya pic.twitter.com/JJEj2XF09N
— Anshul Talmale (@TalmaleAnshul) September 25, 2022
മത്സരത്തിന്‍റെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് കോലി വഹിച്ചത്. അര്‍ധ സെഞ്ചുറി നേടി തിളങ്ങിയ താരം വിജയത്തിന് തൊട്ടടുത്താണ് പുറത്തായത്. ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ വിജയത്തിനായി ഇന്ത്യയ്‌ക്ക് 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ഡാനിയേൽ സാംസെറിഞ്ഞ ഓവറില്‍ കോലിയാണ് സ്‌ട്രൈക്ക് ചെയ്തിരുന്നത്. ആദ്യ പന്തിൽ സിക്‌സ് നേടിയ കോലി വിജയ ലക്ഷ്യം അഞ്ചായി കുറച്ചു. എന്നാല്‍ രണ്ടാം പന്തില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കിയ താരം പുറത്തായി. തിരിച്ച് കയറിയ താരം ഡ്രസിങ് റൂമിലേക്ക് പോകുന്നതിനായുള്ള പടിക്കെട്ടിലിരുന്നാണ് ബാക്കി മത്സരം കണ്ടത്.
കോലിയോടൊപ്പം ആകാംക്ഷയോടെ രോഹിത് ശര്‍മയും ഹര്‍ഷല്‍ പട്ടേലും ഇരിപ്പുറപ്പിച്ചിരുന്നു. അഞ്ചാം പന്തില്‍ സാംസിനെ ബൗണ്ടറി കടത്തി ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ വിജയമുറപ്പിച്ചപ്പോള്‍ തമ്മില്‍ ആലിംഗനം ചെയ്‌താണ് ഇരുവരും സന്തോഷം പങ്കിട്ടത്. ഇതിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സെടുത്തു. 36 പന്തില്‍ 69 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 48 പന്തില്‍ 63 റണ്‍സുമായി കോലിയും തിളങ്ങി.
also read: IND VS AUS: സച്ചിന്‍ മാത്രം മുന്നില്‍; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കോലിക്ക് പുത്തന്‍ റെക്കോഡ്