അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സിലെ മികച്ച തുടക്കം മുതലാക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ന്യൂബോളില്‍ ഓസീസ് പേസര്‍മാരുടെ കടുത്ത ആക്രമണമാണ് രോഹിത്തിന് നേരിടേണ്ടിവന്നത്. ഷോട്ട് ബോളുകള്‍ ഉപയോഗിച്ച് രോഹിത്തിനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമായിരുന്നു ഓസീസ് നായകന്‍ സ്‌മിത്ത് പയറ്റിയത്.
എന്നാല്‍ പതറാതിരുന്ന രോഹിത് മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഡീപ് ഫൈൻ ലെഗിന് മുകളിലൂടെ ഒരു കൂറ്റൻ സിക്‌സർ പറത്തിയപ്പോള്‍ വിന്‍റേജ് രോഹിത്തിനെയും കാണാന്‍ കഴിഞ്ഞു. എന്നാല്‍ മാത്യൂ കുനെഹ്‌മാന്‍റെ പന്തില്‍ ഷോര്‍ട്ട് കവറിലേക്ക് ചിപ്പ് ഷോട്ടിന് ശ്രമിച്ച ഇന്ത്യന്‍ നായകന്‍ മര്‍നസ് ലബുഷെയ്‌നിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു.
തിരിച്ച് കയറുമ്പോള്‍ 58 പന്തില്‍ നിന്നും മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 35 റണ്‍സാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഒരു നിര്‍ണായക നേട്ടം സ്വന്തമാക്കാനും 35കാരനായ രോഹിത് ശര്‍മയ്‌ക്ക് കഴിഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 17,000 റണ്‍സ് തികയ്‌ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്.
-
No one can play better pull shot than Ro-hit sharma ❤️#RohitSharma𓃵 pic.twitter.com/shfWE4jEQX
— Ankit raj (@Ankitra08412012) March 11, 2023 " class="align-text-top noRightClick twitterSection" data="
">No one can play better pull shot than Ro-hit sharma ❤️#RohitSharma𓃵 pic.twitter.com/shfWE4jEQX
— Ankit raj (@Ankitra08412012) March 11, 2023No one can play better pull shot than Ro-hit sharma ❤️#RohitSharma𓃵 pic.twitter.com/shfWE4jEQX
— Ankit raj (@Ankitra08412012) March 11, 2023
നിലവില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്തിനെ കൂടാതെ വിരാട് കോലി മാത്രമാണ് ഈ എലൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 438 മത്സരങ്ങളില്‍ നിന്നാണ് രോഹിത് ഈ നാഴികകല്ല് പിന്നിട്ടത്. അഹമ്മദാബാദിലെ ആദ്യ ഇന്നിങ്‌സോടെ നിലവില്‍ 17,014 റണ്‍സാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്.
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (664 മത്സരങ്ങളില്‍ നിന്നും 34,357 റണ്‍സ്), വിരാട് കോലി (494 മത്സരങ്ങളില്‍ നിന്നും 25,081), രാഹുല്‍ ദ്രാവിഡ് (504 മത്സരങ്ങളില്‍ നിന്നും 24,064), സൗരവ് ഗാംഗുലി (421 മത്സരങ്ങളില്‍ നിന്നും 18,433 റണ്‍സ്), എംഎസ് ധോണി (535 മത്സരങ്ങളില്‍ നിന്നും 17,092 റണ്‍സ്) എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്.
2019ൽ ഓപ്പണിങ് റോളിലെത്തിയത് മുതല്‍ ഇന്ത്യയ്‌ക്കായി മികവോടെയാണ് രോഹിത് ബാറ്റ് വീശുന്നത്. 2019ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സര്‍ക്കിളില്‍ 22 മത്സരങ്ങളില്‍ നിന്നും 1700 റണ്‍സായിരുന്നു രോഹിത് അടിച്ച് കൂട്ടിയത്. ഓസീസിനെതിരെ നിലവില്‍ പുരോഗമിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ റണ്‍ വേട്ടക്കാരുടെ പട്ടികയിലും രോഹിത് മുന്നിലുണ്ട്.
പരമ്പരയിലെ ആദ്യ സെഞ്ച്വറി പിറന്നതും രോഹിത്തിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. നാഗ്‌പൂരില്‍ നടന്ന മത്സരത്തില്‍ 212 പന്തില്‍ 120 റണ്‍സായിരുന്നു രോഹിത് നേടിയത്. സ്‌പിന്നര്‍മാരെ പിന്തുണച്ച പിച്ചില്‍ തികഞ്ഞ സാങ്കേതിക തികവോടെ ബാറ്റ് വീശിയായിരുന്നു രോഹിത് സെഞ്ച്വറിയിലേക്ക് എത്തിയത്. മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനും വിജയം നേടുകയും ചെയ്‌തിരുന്നു.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലുറപ്പിക്കാന്‍ അഹമ്മദാബാദ് ടെസ്റ്റിന്‍റെ ഫലം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. അഹമ്മദാബാദില്‍ കളിപിടിക്കാന്‍ കഴിഞ്ഞാല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാം. ഓസ്‌ട്രേലിയ ഇതിനകം തന്നെ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
ALSO READ: അനുഷ്‌കയെ കണ്ടതിന് ശേഷം ജീവിതത്തിന്‍റെ മറ്റൊരു വശം കണ്ടു; വഴിത്തിരിവിനെക്കുറിച്ച് വിരാട് കോലി