നാഗ്‌പൂര്‍: ആദ്യ ടി20യിലെ തോല്‍വിക്ക് ആധികാരികമായാണ് ഇന്ത്യ നാഗ്‌പൂരില്‍ ഓസ്ട്രേലിയയ്‌ക്ക് മറുപടി നല്‍കിയത്. ഏറെ നാളായി പഴികേട്ടിരുന്ന ബോളിങ് നിരയിലേക്ക് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നുവിത്. എട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ അഞ്ചാം ഓവറിലാണ് ബുംറയ്‌ക്ക് പന്ത് നല്‍കിയത്. ഈ ഓവറില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ കുറ്റി തെറിപ്പിച്ച ബുംറയുടെ മരണ യോര്‍ക്കര്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. എതിരാളിയെപ്പോലും കയ്യടിപ്പിച്ച പന്തായിരുന്നുവിത്.
-
B. O. O. M! ⚡️ ⚡️@Jaspritbumrah93 strikes to dismiss Aaron Finch with a cracker of a yorker. 👍 👍#TeamIndia are chipping away here in Nagpur! 👏 👏
— BCCI (@BCCI) September 23, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/LyNJTtkxVv
Don’t miss the LIVE coverage of the #INDvAUS match on @StarSportsIndia pic.twitter.com/omG6LcrkX8
">B. O. O. M! ⚡️ ⚡️@Jaspritbumrah93 strikes to dismiss Aaron Finch with a cracker of a yorker. 👍 👍#TeamIndia are chipping away here in Nagpur! 👏 👏
— BCCI (@BCCI) September 23, 2022
Follow the match ▶️ https://t.co/LyNJTtkxVv
Don’t miss the LIVE coverage of the #INDvAUS match on @StarSportsIndia pic.twitter.com/omG6LcrkX8B. O. O. M! ⚡️ ⚡️@Jaspritbumrah93 strikes to dismiss Aaron Finch with a cracker of a yorker. 👍 👍#TeamIndia are chipping away here in Nagpur! 👏 👏
— BCCI (@BCCI) September 23, 2022
Follow the match ▶️ https://t.co/LyNJTtkxVv
Don’t miss the LIVE coverage of the #INDvAUS match on @StarSportsIndia pic.twitter.com/omG6LcrkX8
മികച്ച ഫോമിലുള്ള ഫിഞ്ചിനെതിരെ ഒരു വൈഡ് ഡെലിവറിയോടെയാണ് ബുംറ ഈ ഓവര്‍ തുടങ്ങിയത്. ആദ്യ ലീഗല്‍ ഡെലിവറിയില്‍ ഫിഞ്ച് ബുംറയെ ബൗണ്ടറി കടത്തി. തുടര്‍ന്നുള്ള പന്തുകളില്‍ ഓസീസ് താരങ്ങള്‍ സിംഗിളുകളും ഡബിളുകളുമായി മുന്നേറി.
-
🤯#Bumrah#INDvsAUS2ndT20 pic.twitter.com/aJuNfAaG8n
— Srevathsan M R (@Srevathsan23) September 23, 2022 " class="align-text-top noRightClick twitterSection" data="
">🤯#Bumrah#INDvsAUS2ndT20 pic.twitter.com/aJuNfAaG8n
— Srevathsan M R (@Srevathsan23) September 23, 2022🤯#Bumrah#INDvsAUS2ndT20 pic.twitter.com/aJuNfAaG8n
— Srevathsan M R (@Srevathsan23) September 23, 2022
എന്നാല്‍ ഓവറിന്‍റെ അവസാന പന്തിലാണ് ഫിഞ്ചിന്‍റെ ലെഗ് സ്റ്റംപ് പറപ്പിച്ച യോര്‍ക്കര്‍ വന്നത്. കുറ്റിയിലേക്ക് നോക്കി തിരിച്ച് നടക്കുമ്പോള്‍ ബുംറയ്‌ക്ക് കയ്യടിക്കാതിരിക്കാന്‍ ഓസീസ് ക്യാപ്റ്റന് കഴിഞ്ഞിരുന്നില്ല. 15 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്താണ് ആരോണ്‍ ഫിഞ്ച് മടങ്ങിയത്.
പിന്നീടുള്ള റണ്ണൊഴുക്ക് തടയുന്നതിന് ഈ വിക്കറ്റ് നിര്‍ണായകമായി. ബുംറയുടെ രണ്ടാം ഓവറില്‍ ബുംറയുടെ മറ്റൊരു യോര്‍ക്കര്‍ പ്രതിരോധിക്കുന്നതിനിടെ സ്റ്റീവ് സ്‌മിത്ത് നിലതെറ്റി വീണിരുന്നു. മത്സരത്തില്‍ ഏട്ട് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 90 റണ്‍സാണ് ഓസീസ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ നാല് പന്തുകള്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്‌ടത്തില്‍ 92 റണ്‍സെടുത്തു.
also read: IND VS AUS: സിക്‌സർ പൂരവുമായി ഹിറ്റ്മാൻ; ഓസീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം