ETV Bharat / sports

ബൗണ്ടറി ലൈനരികില്‍ വിരാട് കോലി, ഓടിവന്ന് കെട്ടിപ്പിടിച്ച് ആരാധകന്‍; പിന്നാലെ പൊലീസ് നടപടി - India vs Afghanistan t20i

Fan Hugs Virat Kohli: ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ രണ്ടാം ടി20യ്‌ക്കിടെ വിരാട് കോലിയെ ഗ്രൗണ്ടിലിറങ്ങി കെട്ടിപ്പിടിച്ച ആരാധകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Fan Hugs Virat Kohli  Virat Kohli Fan Hug  India vs Afghanistan t20i  വിരാട് കോലി ആരാധകന്‍
Fan Hugs Virat Kohli
author img

By ETV Bharat Kerala Team

Published : Jan 15, 2024, 11:30 AM IST

ഇന്‍ഡോര്‍: 430 ദിവസത്തിന് ശേഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയോട് സ്‌നേഹപ്രകടനം കാണിക്കാന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി താരത്തെ കെട്ടിപ്പിടിച്ച യുവാവ് കസ്റ്റഡിയില്‍. ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ രണ്ടാം ടി20 (India vs Afghanistan 2nd T20I) മത്സരത്തിനിടെ സുരക്ഷ ലംഘിച്ച് ഗ്രൗണ്ടില്‍ ഇറങ്ങിയതിനാണ് വിരാട് കോലി ആരാധകനെതിരെ പൊലീസ് നടപടി. മധ്യപ്രദേശ് ടുക്കോഗഞ്ച് സ്റ്റേഷനില്‍ ഉള്ള ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കിയ ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്ന് പൊലീസ് വ്യക്തമാക്കി.

14 മാസങ്ങള്‍ക്ക് ശേഷമുള്ള വിരാട് കോലിയുടെ ടി20 ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെ ആവേശത്തോടെയായിരുന്നു ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ ആരാധകരും വരവേറ്റത്. മൈതാനത്ത് കോലി ഇറങ്ങിയത് മുതല്‍ ആരാധകര്‍ താരത്തിനായി കയ്യടി നല്‍കിക്കൊണ്ടേയിരുന്നു. ഗാലറിയില്‍ ഉള്‍പ്പടെ കോലി ചാന്‍റുകള്‍ ആയിരുന്നു മത്സരത്തിനിടെ മുഴങ്ങി കേട്ടത്.

ഇതിനിടെ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍ ഇന്നിങ്‌സിന്‍റെ 18-ാം ഓവറിലായിരുന്നു ഒരു ആരാധകന്‍ മൈതാനത്തെ സുരക്ഷകള്‍ എല്ലാം മറികടന്ന് കോലിക്ക് അരികിലേക്ക് ഓടിയെത്തിയത് (Fan Hugged Virat Kohli). ബൗണ്ടറിക്ക് സമീപം ഫീല്‍ഡ് ചെയ്‌തിരുന്ന വിരാട് കോലിയെ ഓടിയെത്തിയ ആരാധകന്‍ കെട്ടിപ്പിടിച്ചു. ആ യുവാവിനെ കോലിയും തിരിച്ച് ആലിംഗനം ചെയ്‌തിരുന്നു. മത്സരത്തില്‍ ഏറെ മനോഹരമായ ഈ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം, ഇതിന് പിന്നാലെ മത്സരത്തില്‍ ആരാധകരെ ബാറ്റുകൊണ്ടും രസിപ്പിക്കാന്‍ കോലിക്കായി. അഫ്‌ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്‌ക്ക് ആദ്യ ഓവറില്‍ രോഹിത് ശര്‍മയെ നഷ്‌ടപ്പെട്ടിരുന്നു. രോഹിത് സംപൂജ്യനായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി യശസ്വി ജയ്‌സ്വാളിനൊപ്പം അനായാസമാണ് റണ്‍സ് കണ്ടെത്തിയത്.

പതിവ് ശൈലിയില്‍ നിന്നും മാറി മത്സരത്തില്‍ ബാറ്റ് വീശിയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ 16 പന്ത് നേരിട്ട് 29 റണ്‍സും നേടിയാണ് പുറത്തായത്. 181.25 പ്രഹരശേഷിയിലായിരുന്നു കോലിയുടെ ഇന്നിങ്‌സ്. അഞ്ച് ഫോറും മത്സരത്തില്‍ നേടാന്‍ വിരാടിനായി (Virat Kohli Score Against IND vs AFG 2nd T20I 2024).

ഇന്ത്യയുടെ ഇന്നിങ്‌സില്‍ ആറാം ഓവറിലെ മൂന്നാം പന്തില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. അഫ്‌ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖായിരുന്നു കേലിയുടെ വിക്കറ്റ് സ്വന്തമാക്കിയത്.

Also Read : ഇന്‍ഡോറിലെ ജയ്‌സ്വാള്‍-ദുബെ 'വെടിക്കെട്ട്', ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 'ഹാപ്പിയാണ്'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.