ETV Bharat / sports

ക്യാപ്‌റ്റന്‍ 'ഫിയര്‍ലെസ്', ലോകകപ്പില്‍ ഇന്ത്യയുടെ 'ഹിറ്റ്‌മാന്‍ എഫക്‌ട്'; രോഹിത് ശര്‍മയില്‍ പ്രതീക്ഷയര്‍പ്പിച്ച് 140 കോടി ജനത - രോഹിത് ശര്‍മ ക്രിക്കറ്റ് ലോകകപ്പ്

Impact Of Rohit Sharma In Cricket World Cup 2023: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍.

Cricket World Cup 2023  Rohit Sharma  Rohit Sharma In Cricket World Cup 2023  Impact Of Rohit Sharma  Impact Of Rohit Sharma In Cricket World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് 2023  രോഹിത് ശര്‍മ  രോഹിത് ശര്‍മ ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പിലെ രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍
Impact Of Rohit Sharma In Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 19, 2023, 9:00 AM IST

ഇന്ത്യ അവസാനമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ 2011ല്‍ ടീമില്‍ പോലും സ്ഥാനം നേടാനായില്ല. അതിന് പിന്നാലെ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ അയാള്‍ കുറിച്ചിട്ട വരികളിതായിരുന്നു 'നിരാശയുണ്ട്, എങ്കിലും ഞാന്‍ ശക്തനായി തന്നെ തിരിച്ചുവരും...', 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ആ ടീമിനെ മുന്നില്‍ നിന്നും നയിച്ച് മറ്റൊരു ലോക കിരീടത്തിന് അരികിലെത്തിച്ചിരിക്കുകയാണ് ആ മനുഷ്യന്‍. അയാളുടെ പേരാണ് രോഹിത് ഗുരുനാഥ് ശര്‍മ (Rohit Sharma)...

വിരാട് കോലിയില്‍ നിന്നും ഇന്ത്യയുടെ ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ രോഹിത് ശര്‍മ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ദിവസമാണ് വന്നെത്തിയിരിക്കുന്നത്. ലോകകപ്പിന്‍റെ ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ സുവര്‍ണ കിരീടമെന്ന ഒരൊറ്റ ചിന്ത മാത്രമായിരിക്കും അയാളുടെ മനസില്‍ (Rohit Sharma In Cricket World Cup 2023).

Cricket World Cup 2023  Rohit Sharma  Rohit Sharma In Cricket World Cup 2023  Impact Of Rohit Sharma  Impact Of Rohit Sharma In Cricket World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് 2023  രോഹിത് ശര്‍മ  രോഹിത് ശര്‍മ ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പിലെ രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍
രോഹിത് ശര്‍മ

വ്യക്തിഗത നേട്ടങ്ങള്‍ക്ക് ഉപരി ടീമിന്‍റെ സ്കോര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മ എന്ന നായകന്‍ ക്രീസിലേക്ക് എത്തുന്നത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ എതിരാളികളെ കടന്നാക്രമിക്കാനാണ് അയാള്‍ ശ്രമിക്കുന്നതും. ഈ ലോകകപ്പില്‍ തന്നെ പലപ്പോഴായി സെഞ്ച്വറിക്കും അര്‍ധസെഞ്ച്വറിക്കും അരികില്‍ രോഹിത് വീണുപോയിട്ടുണ്ട്.

സ്വന്തമായി റിസ്‌ക് ഏറ്റെടുത്ത് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ എതിരാളികളെ സമ്മര്‍ദത്തിലാക്കുന്ന രോഹിത് തനിക്ക് പിന്നാലെയെത്തുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി നല്‍കുകയുമാണ് ചെയ്യുന്നത്. കൂടാതെ തന്ത്രശാലിയായ ഒരു നായകന്‍ കൂടിയാണ് അയാള്‍. എതിരാളികള്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് തോന്നിപ്പിക്കുന്ന സമയത്ത് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് രോഹിത് കളി തിരിച്ചുപിടിക്കും.

പ്രകടനങ്ങളില്‍ എന്നും മികവ് പുലര്‍ത്തിയിരുന്ന രോഹിത് ഈ ലോകകപ്പിലും അത് ആവര്‍ത്തിക്കുകയാണ്. ഇന്ത്യ ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിലും രോഹിത് എതിരാളികളെ വിറപ്പിച്ചു. ആദ്യ മത്സരത്തില്‍ ഡക്കായ ശേഷം അയാള്‍ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പില്‍ നടത്തിയത്.

എതിര്‍ ടീം ബൗളര്‍മാര്‍ക്ക് മേല്‍ മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് തന്നെ ആധിപത്യം സ്ഥാപിക്കുന്ന രോഹിത് ശര്‍മ ഇതുവരെ നേടിയത് 550 റണ്‍സാണ്. ഈ റണ്‍സ് അയാളുടെ ബാറ്റില്‍ നിന്നും പിറന്നതാകട്ടെ 124.15 എന്ന പ്രഹരശേഷിയിലും. ലോകകപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ളവരില്‍ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റ് ഉള്ള താരവും രോഹിത് തന്നെയാണ്. സിക്‌സറുകളടിച്ച് നിരവധി റെക്കോഡുകളും ഹിറ്റ്‌മാന് ഈ ലോകകപ്പില്‍ തന്‍റെ പേരിലാക്കാനായി (Impact Of Rohit Sharma In Cricket World Cup 2023).

ഈ ലോകകപ്പിലെ താരമാകാന്‍ തന്നെ കെല്‍പ്പുള്ളയാളാണ് രോഹിത് ശര്‍മ. അയാളുടെ കയ്യെത്തും ദൂരത്താണ് ഈ ലോകകിരീടം. ഒരു ദശാബ്‌ദത്തിനിപ്പുറം രോഹിത് എന്ന നായകന്‍ ക്രിക്കറ്റിന്‍റെ വിശ്വകിരീടം ഇന്ത്യയ്‌ക്ക് നേടിക്കൊടുക്കുമെന്ന് തന്നെയാണ് 140 കോടി ജനതയുടെ പ്രതീക്ഷയും.

Also Read : 'ഞങ്ങളെ ഇവിടെ എത്തിച്ചത് അതാണ്'; ലോകകപ്പിലെ കുതിപ്പിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.