മുംബൈ: ഇന്ത്യന്‍ പേസ് യൂണിറ്റിന്‍റെ കുന്തമുനയാണ് ജസ്‌പ്രീത് ബുംറ (Jasprit Bhumrah). സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ നടത്തുന്നത്. കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും 14 പേരെ പുറത്താക്കി ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍ തന്നെ ജസ്‌പ്രീത് ബുംറയുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ താരത്തെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ ഇതിഹാസ പേസര്‍ വസീം അക്രം. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ ജസ്‌പ്രീത് ബുംറയാണ് എന്നാണ് വസീം അക്രം പറയുന്നത് (Wasim Akram Praises Jasprit Bhumrah).
"നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറാണ് ജസ്‌പ്രീത് ബുംറ. എങ്ങനെ നോക്കിയാലും എല്ലാവരേക്കാളും മുകളില്‍. പന്തിന് മേലുള്ള അവന്‍റെ നിയന്ത്രണവും വേഗവും വേരിയേഷന്‍സുമാണ് അവനെ ഒരു കംപ്ലീറ്റ് ബോളറാക്കുന്നത്.
അവന്‍ പന്തെറിയുന്നത് തന്നെ കാഴ്ചയ്‌ക്ക് വിരുന്നാണ്. പ്രയാസകരമായ പിച്ചുകളില്‍ പോലും ന്യൂബോളില്‍ മൂവ്മെന്‍റ് കണ്ടെത്താന്‍ അവന് സാധിക്കുന്നുണ്ട്. വേഗം കൂടി ചേരുമ്പോള്‍ അവനെ കംപ്ലീറ്റ് ബോളറെന്ന് അല്ലാതെ മറ്റെന്താണ് വിളിക്കുക", വസീം അക്രം ഒരു ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതിൽ ജസ്‌പ്രീത് ബുംറ തന്നെക്കാൾ മികച്ചവനാണെന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു. "ക്രീസില്‍ നിന്നും വൈഡായി അവന്‍ പന്തെറിയുമ്പോള്‍, പന്ത് ഉള്ളിലേക്ക് വരുമെന്നാണ് ബാറ്റര്‍ കരുതുക. അതിനാല്‍ തന്നെ ബാറ്റര്‍ ആ ആങ്കിളിലേക്ക് കളിക്കുകയും ചെയ്യും.
എന്നാല്‍ പിച്ച് ചെയ്‌ത പന്ത് ഉള്ളിലേക്ക് പ്രതീക്ഷിച്ച പോലെ വരാന്‍ പോകുന്നില്ല. അതിനാല്‍ തന്നെ ഏറെ സമയവും ബാറ്റര്‍മാര്‍ ബീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ന്യൂ ബോളില്‍ വലംകയ്യൻ ബാറ്റർമാർക്കെതിരെ സമാനമായി ഔട്ട്‌സ്വിങ്ങർ എറിയുമ്പോള്‍ ചിലപ്പോൾ എനിക്ക് പന്ത് നിയന്ത്രിക്കാനായിരുന്നില്ല. അതിനാല്‍ തന്നെ ന്യൂ ബോളില്‍ എന്നെക്കാൾ മികച്ച നിയന്ത്രണം ബുംറയ്ക്കുണ്ട്", വസീം അക്രം പറഞ്ഞു നിര്‍ത്തി.
അതേസമയം ലോകകപ്പില്‍ കളിച്ച ആറ് മത്സരങ്ങളിലും വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടെ 12 പോയിന്‍റുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആതിഥേയര്‍. ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമും രോഹിത് ശര്‍മയുടെ (Rohit Sharma) ഇന്ത്യയാണ്.
ALSO READ: Shreyas Iyer pull shot ഷോട്ട് ബോളാണോ... അയ്യർ ഔട്ടായിരിക്കും...ഇതാണോ ഇന്ത്യയുടെ നാലാം നമ്പർ
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്‌റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി (Cricket World Cup 2023 India Squad).