ETV Bharat / sports

ഒരുപക്ഷേ ഇന്ത്യ ഭയപ്പെട്ടേക്കാം, എന്നാല്‍ അത്തരം ചിന്തകള്‍ മാറ്റിവയ്‌ക്കണം : വിവിയൻ റിച്ചാർഡ്‌സ്

Viv Richards on India Cricket Team : ഏകദിന ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലും ഇന്ത്യ തങ്ങളുടെ ആക്രമണാത്മക സമീപനം നിലനിർത്തണമെന്ന് വിവിയൻ റിച്ചാർഡ്‌സ്

Viv Richards on India Cricket Team  Cricket World Cup 2023  Viv Richards  Rohit Sharma  വിവിയൻ റിച്ചാർഡ്‌സ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഏകദിന ലോകകപ്പ് 2023  രോഹിത് ശര്‍മ
Viv Richards India Cricket Team Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 11, 2023, 5:52 PM IST

മുംബൈ : ഏകദിന ലോകകപ്പ് 2023-ല്‍ (Cricket World Cup 2023) ഇതേവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീം ആതിഥേയരായ ഇന്ത്യയാണ് (India Cricket Team). കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച രോഹിത് ശര്‍മയുടെ (Rohit Sharma) സംഘം പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്‌തു. അപരാജിതരായുള്ള ഈ കുതിപ്പ് തുടര്‍ന്ന് ഇന്ത്യയ്‌ക്ക് കിരീടം നേടാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം വിവിയൻ റിച്ചാർഡ്‌സ് (Viv Richards).

"അവർക്ക് തോൽവി അറിയാതെ തന്നെ കിരീടത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനായി അവര്‍ ശരിക്കും പരിശ്രമിക്കേണ്ട കാര്യമാണ്" - വിവിയൻ റിച്ചാർഡ്‌സ് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ചില ടീമുകള്‍ക്ക് ഇനി ഓരോ മത്സരം വീതം ബാക്കിയുണ്ടെങ്കിലും ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ചിത്രം ഇതനകം തന്നെ തെളിഞ്ഞ് കഴിഞ്ഞു. സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് ന്യൂസിലന്‍ഡ് എതിരാളിയാവാനാണ് സാധ്യത.

ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ നേരത്തേ ഇന്ത്യയുടെ വഴിമുടക്കികളായ ടീമാണ് ന്യൂസിലന്‍ഡ്. ഇത്തവണ കിവീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യ ഭയപ്പെടാതെ തന്നെ കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ഇതുവരെ നന്നായി കളിച്ചു, സെമി ഫൈനലിൽ ഒരു മോശം മത്സരമുണ്ടായേക്കാം' എന്നുള്ള ഒരു ഭയം ചിലപ്പോള്‍ അവര്‍ക്ക് വന്നേക്കാം. എന്നാല്‍ ഇത്തരം ചിന്തകള്‍ ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്"- വെസ്റ്റ് ഇന്‍ഡീസിന്‍റെ മുന്‍ താരം പറഞ്ഞു.

നോക്കൗട്ട് ഗെയിമിലും ഇന്ത്യ തങ്ങളുടെ ആക്രമണാത്മക സമീപനം നിലനിർത്തണമെന്ന് വിവിയൻ റിച്ചാർഡ്‌സ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തിന് രോഹിത് ശര്‍മയും നാളെ ഇറങ്ങും. നെതര്‍ലന്‍ഡ്‌സാണ് എതിരാളി.

ALSO READ: 'അതൊന്നും അത്‌ഭുതമായിരുന്നില്ല, അധ്വാനിച്ച് നേടിയതാണ്; ഈ ലോകകപ്പ് അഫ്‌ഗാന്‍റേത് കൂടിയാണ്...

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് പോര് നടക്കുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ ആരംഭിക്കുന്ന മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയും ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും കാണാം.

ALSO READ: പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചത് അഫ്‌ഗാന്‍ : ഷോയിബ് മാലിക്

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ശുഭ്‌മാൻ ഗിൽ, കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, വിരാട് കോലി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).

ALSO READ: 'ആ നിമിഷം ഒരിക്കലും മറക്കില്ല'; ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിജയം സ്‌പെഷ്യലെന്ന് അഫ്‌ഗാന്‍ കോച്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.