ETV Bharat / sports

ലോകകപ്പ് ഫൈനല്‍ കളിച്ച അനുഭവസമ്പത്ത് ഇന്ത്യന്‍ ടീമില്‍ ഒരാള്‍ക്ക് മാത്രം, ഓസീസ് ടീമില്‍ ഈ അഞ്ച് കളിക്കാര്‍ - മാക്‌സ്‌വെല്‍

Virat Kohli World Cup Final Experience Cricket World Cup 2023 : ലോകകപ്പ് ഫൈനലില്‍ കളിച്ചവരില്‍ നിലവിലെ ഇന്ത്യ, ഓസീസ് ടീമുകളിലായി ആറ് പേര്‍.

Cricket World Cup 2023  Cricket World Cup 2023 FINAL  World Cup 2023 FINAL  virat kohli  india vs australia  pat cummins  rohit sharma  maxwel  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ക്രിക്കറ്റ് ലോകകപ്പ് 2023  ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനല്‍  വിരാട് കോലി  രോഹിത് ശര്‍മ  മാക്‌സ്‌വെല്‍  കമ്മിന്‍സ്
virat kohli
author img

By ETV Bharat Kerala Team

Published : Nov 18, 2023, 10:47 PM IST

Updated : Nov 18, 2023, 11:05 PM IST

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ടൂര്‍ണമെന്‍റിലെ എറ്റവും മികച്ച രണ്ട് ടീമുകള്‍ തന്നെയാണ് ഇത്തവണ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെയുളള പത്ത് കളികളില്‍ പത്തിലും ജയിച്ച് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ അപരാജിത കുതിപ്പ് നടത്തി. അതേസമയം പത്തില്‍ എട്ട് മത്സരങ്ങള്‍ ജയിച്ച് കയറിയാണ് ഓസീസിന്‍റെ വരവ്.

കരുത്തുറ്റ ബാറ്റിങ് നിരയും ഏത് സാഹചര്യങ്ങളിലും വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുളള മികച്ച ബോളിങ് നിരയുമാണ് ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ട്. നിലവിലെ ടീമില്‍ വിരാട് കോലി മാത്രമാണ് ഇതിന് മുന്‍പ് ഒരു ലോകകപ്പ് ഫൈനലില്‍ കളിച്ചിട്ടുളള താരം. 2011ല്‍ ഇന്ത്യ കിരീടം നേടിയ ലോകകപ്പില്‍ മധ്യനിര ബാറ്ററായാണ് കോലി കളിച്ചത്. നാലാമനായി ഇറങ്ങി ഫൈനലില്‍ 49 പന്തില്‍ 35 റണ്‍സ് നേടി ടീം സ്കോറിലേക്ക് കോലി നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

വിരാട് കോലിക്കൊപ്പം രവിചന്ദ്രന്‍ അശ്വിനും 2011 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഫൈനല്‍ ഇലവനില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോകകപ്പ് ഫൈനലില്‍ കളിച്ച അനുഭവസമ്പത്തുമായി നാളത്തെ ഫൈനലിനിറങ്ങുന്ന വിരാട് കോലിക്കുമേല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുളളത്. ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ ഇതുവരെയുളള ബാറ്റിങ് മികവ് താരം ഫൈനലിലും ആവര്‍ത്തിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.

10 മത്സരങ്ങളില്‍ നിന്നായി 101.57 ശരാശരിയില്‍ 711 റണ്‍സടിച്ചുകൂട്ടിയ വിരാട് കോലി തന്നെയാണ് ഈ ലോകകപ്പിലെ ടോപ്‌ സ്‌കോറര്‍. മൂന്ന് സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളുമാണ് ഈ ലോകകപ്പില്‍ കോലി നേടിയത്. നാളത്തെ ഫൈനലില്‍ കോലിയുടെ ഇന്നിങ്‌സ് ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരിക്കും. ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ ഇന്നിങ്ങ്‌സുകളാണ് പിന്നീട് വരുന്ന ബാറ്റര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കാറുളളത്.

ഏകദിന ക്രിക്കറ്റില്‍ 58.69 ശരാശരിയില്‍ 13,794 റണ്‍സാണ് കോലി ഇതുവരെ നേടിയത്. കോലിയുടെ നിലവിലെ മിന്നും ഫോമും സമ്മര്‍ദ സാഹചര്യങ്ങളില്‍ കരുതലോടെ മുന്നോട്ടുപോവാനുളള കഴിവും നാളത്തെ ഫൈനലില്‍ ഇന്ത്യന്‍ ടീമിന് കരുത്തുപകരും.

2015ല്‍ ലോകകപ്പ് ഫൈനലില്‍ കളിച്ച ഓസ്‌ട്രേലിയന്‍ ടീമിലെ അഞ്ച് കളിക്കാര്‍ നാളെത്തെ ഫൈനലിലും ഉണ്ടാവുമെന്നുറപ്പാണ്. മെല്‍ബണില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് കീരിടം നേടിയ ടീമില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഉണ്ടായിരുന്നു. ഇവരെല്ലാം ഇത്തവണയും ഓസീസ് ടീമിലെ പ്രധാന താരങ്ങളാണ്.

2015 ലോകകപ്പില്‍ 40ന് മുകളില്‍ ശരാശരിയില്‍ 345 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ഈ ലോകകപ്പില്‍ 528 റണ്‍സാണ് വാര്‍ണര്‍ അടിച്ച് കൂട്ടിയത്. ഓപ്പണിങില്‍ വാര്‍ണര്‍ നല്‍കിയ തുടക്കം രണ്ട് ലോകകപ്പുകളിലും ഓസീസിന് നിര്‍ണായകമായിരുന്നു. നാളത്തെ കളിയിലും അദ്ദേഹം ഈ മികവ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി കങ്കാരുക്കളെ കരകയറ്റിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ഇന്നിങ്ങ്‌സും നാളത്തെ മത്സരത്തില്‍ മുഖ്യ ആകര്‍ഷണമാവും. അതേസമയം ഈ ലോകകപ്പില്‍ പറയത്തക്ക ഇന്നിങ്ങ്‌സുകളൊന്നും കാഴ്‌ചവച്ചില്ലെങ്കിലും ഏത് സാഹചര്യത്തിലും മികവിലേക്കുയരുവാനുളള സ്‌കില്‍ സ്റ്റീവ് സ്‌മിത്തിനുണ്ട്.

പേസ് ബോളിങില്‍ മുന്‍ ലോകകപ്പുകളിലെ പോലെ തന്നെ ഇത്തവണയും കരുത്തരാണ് ഓസീസ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം ഏത് സാഹചര്യങ്ങളിലും വിക്കറ്റ് നേടാന്‍ കഴിവുളളവരാണ്.

Last Updated : Nov 18, 2023, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.