ETV Bharat / sports

ആകാശത്ത് മാന്ത്രികത തീര്‍ക്കാന്‍ സൂര്യ കിരണ്‍ ; ലോകകപ്പ് ഫൈനലിന് മുന്‍പ് ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ബിസിസിഐ - ഓസ്ട്രേലിയ ഫൈനലില്‍

Surya Kiran Aerobatic team to perform air show : ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി സൂര്യ കിരണ്‍ എയ്‌റോബാറ്റിക് ടീം നരേന്ദ്ര മോദി സ്റ്റേഡിയത്തിന് മുകളില്‍ എയർ ഷോ അവതരിപ്പിക്കും.

Surya Kiran Aerobatic team to perform air show  Surya Kiran perform Cricket World Cup 2023 final  India vs Australia Cricket World Cup 2023 Final  India vs Australia  സൂര്യ കിരണ്‍ എയര്‍ ഷോ ലോകകപ്പ് 2023  ഏകദിന ലോകകപ്പിന് മുന്നെ എയര്‍ ഷോ  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലി  ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
Surya Kiran Aerobatic team India vs Australia Cricket World Cup 2023 Final
author img

By ETV Bharat Kerala Team

Published : Nov 17, 2023, 12:54 PM IST

Updated : Nov 17, 2023, 1:05 PM IST

അഹമ്മദാബാദ് : ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) കലാശപ്പോരിന് ഇനി വെറും മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നവംബര്‍ 19 ഞായറാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്‌ക്ക് ഓസ്‌ട്രേലിയയാണ് എതിരാളി (India vs Australia Cricket World Cup 2023 Final). ഇന്ത്യ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെയും രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ചുകൊണ്ടാണ് സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

കരുത്തരായ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കളത്തില്‍ പോരാട്ടം കടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ സമാപന ചടങ്ങിനെക്കുറിച്ച് ബിസിസിഐയും ഐസിസിയും ഇതേവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇതോടെ എന്ത് സര്‍പ്രൈസാവും നവംബര്‍ 19-ന് അഹമ്മദാബാദില്‍ കാത്തിരിക്കുന്നതെന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ഇതിനിടെ ആരാധകരെ ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ എയർഫോഴ്‌സിന്‍റെ അഭിമാനമായ സൂര്യ കിരണ്‍ എയ്‌റോബാറ്റിക് ടീം (Surya Kiran Aerobatic team) നരേന്ദ്ര മോദി സ്റ്റേഡിയത്തിന് മുകളില്‍ എയർ ഷോ അവതരിപ്പിക്കും (Surya Kiran Aerobatic team to perform air show).

പത്ത് മിനിട്ട് നേരമാണ് സൂര്യ കിരണ്‍ എയ്‌റോബാറ്റിക് ടീമിന്‍റെ എയർ ഷോ ഉണ്ടാവുകയെന്ന് ഗുജറാത്തിലെ ഡിഫൻസ് പിആർഒ അറിയിച്ചു. എയർ ഷോയുടെ റിഹേഴ്‌സലുകൾ ഇന്നും നാളെയുമായി നടക്കുമെന്നും ഡിഫൻസ് പിആർഒ വ്യക്തമാക്കി. രാജ്യത്താകമാനം നിരവധി തവണ ആകാശമാന്ത്രികത തീര്‍ത്തിട്ടുള്ള സൂര്യ കിരൺ എയ്റോ‌ബാറ്റിക് ടീമിൽ സാധാരണയായി ഒമ്പത് വിമാനങ്ങളാണ് ഉള്‍പ്പെടുന്നത്.

ALSO READ: സ്വപ്‌ന കിരീടത്തിന് തൊട്ടരികെ ഇന്ത്യ: കഴിഞ്ഞ രണ്ട് പ്രാവശ്യവും പണി കിട്ടിയത് അവിടെ, കാവല്‍ മാലാഖയുടെ വരവ് 'തലവര' മാറ്റുമോ

അതേസമയം ഏറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഏകദിന ലോകകപ്പിലൂടെ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. 2013-ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. അവസാനമായി ഏകദിന ലോകകപ്പ് നേടിയതാവട്ടെ 2011-ലായിരുന്നു.

ALSO READ: 'തികച്ചും വ്യത്യസ്‌തരാണ് അവര്‍ രണ്ട് പേരും...'; രോഹിത് ശര്‍മയേയും വിരാട് കോലിയേയും കുറിച്ച് ദിലീപ് വെങ്‌സര്‍കാര്‍

അന്ന് സ്വന്തം മണ്ണിലായിരുന്നു എംഎസ്‌ ധോണിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ കിരീടം തൂക്കിയത്. ഇതോടെ ഇത്തവണ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും 2011 ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാതെ മുന്നേറാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ആ കുതിപ്പ് കിരീടത്തിലേക്ക് തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.

ALSO READ: 'എതിരാളികള്‍ ടൂര്‍ണമെന്‍റിലെ മികച്ച ടീം': ലോകകപ്പ് ഫൈനലിനെ കുറിച്ച് മിച്ചല്‍ സ്റ്റാര്‍ക്

Last Updated : Nov 17, 2023, 1:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.