ന്യൂഡല്‍ഹി : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ആതിഥേയരായ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ നേരിടുകയാണ് (India vs Afghanistan). ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആദ്യ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ആതിഥേയര്‍ അഫ്‌ഗാനിസ്ഥാനെതിരെ കളിക്കുന്നത്. വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെ (R Ashwin) പുറത്തിരുത്തിയപ്പോള്‍ ശാര്‍ദുല്‍ താക്കൂറാണ് (Shardul Thakur ) പ്ലെയിങ് ഇലവനില്‍ എത്തിയത്.
ഇപ്പോഴിതാ അശ്വിനെ പുറത്തിരുത്തിയതിലുള്ള നിരാശ പങ്കുവച്ചിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar on R Ashwin's Exclusion in India Playing XI against Afghanistan). ടീമില്‍ നിന്നും നിരന്തരം ഒഴിവാക്കപ്പെടാന്‍ എന്തുതെറ്റാണ് അശ്വിന്‍ ചെയ്‌തതെന്നാണ് ഗവാസ്‌കര്‍ ചോദിക്കുന്നത്. ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ മുഹമ്മദ് ഷമിയുടെ (Mohammed Shami) അഭാവത്തിലും ഗവാസ്‌കർ നീരസം പ്രകടിപ്പിച്ചു (Sunil Gavaskar on R Ashwin's Exclusion).
"ഒരിക്കൽ കൂടി അശ്വിൻ പുറത്തിരുത്തപ്പെട്ടിരിക്കുന്നു. അതിനായി അവൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. പതിവായി അശ്വിന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയാണ്. കഴിഞ്ഞ ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഹാട്രിക് നേടാന്‍ മുഹമ്മദ് ഷമിയ്‌ക്ക് കഴിഞ്ഞിരുന്നു. അവനെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു"- സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar) പറഞ്ഞുനിര്‍ത്തി.
മത്സരത്തില്‍ ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി ഇന്ത്യയെ ബോളിങ്ങിന് അയച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് അഫ്‌ഗാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത്. അശ്വിനെ പുറത്തിരുത്തി ശാര്‍ദുലിനെ ഉള്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റമുണ്ട്.
ഇന്ത്യ (പ്ലെയിങ് ഇലവൻ) India Playing XI against Afghanistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
അഫ്‌ഗാനിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍) Afghanistan Playing XI against India: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.