ETV Bharat / sports

'രണ്ട് ടീമുകളും കളിക്കുന്നത് ഒരേ പിച്ചില്‍' ; വിവാദത്തില്‍ പ്രതികരിച്ച് സുനില്‍ ഗവാസ്‌കര്‍ - വാങ്കഡെയില്‍ പിച്ച് വിവാദം

Sunil Gavaskar on Pitch Change Controversy: ഏതു പിച്ചിലും കളിക്കാനുള്ള മിടുക്ക് ഇന്ത്യന്‍ ടീമിനുണ്ടെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍.

Sunil Gavaskar on Pitch Change Controversy  Pitch Change Controversy in India vs New Zealand  IND VS NZ Cricket World Cup 2023 semi Final  Sunil Gavaskar on Wankhede Pitch  പിച്ച് വിവാദത്തില്‍ സുനില്‍ ഗവാസ്‌കര്‍  ഏകദിന ലോകകപ്പ് പിച്ച് വിവാദം  ഇന്ത്യ vs ന്യൂസിലന്‍ഡ്  വാങ്കഡെയില്‍ പിച്ച് വിവാദം  ഏകദിന ലോകകപ്പ് 2023
Sunil Gavaskar on Pitch Change Controversy in India vs New Zealand Cricket World Cup 2023 semi Final
author img

By ETV Bharat Kerala Team

Published : Nov 15, 2023, 4:22 PM IST

മുംബൈ: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ-ന്യൂസിലന്‍ഡ് (India vs New Zealand) സെമി ഫൈനല്‍ മത്സരം നടക്കുന്ന പിച്ചിനെ ചൊല്ലി വലിയ വിവാദം ഉയര്‍ന്നിരുന്നു. വാങ്കഡെയില്‍ നടക്കുന്ന മത്സരം ഇന്ത്യയ്‌ക്ക് അനുകൂലമാക്കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന പിച്ചില്‍ ബിസിസിഐ മാറ്റം വരുത്തിയെന്നായിരുന്നു ആരോപണം. ഇംഗ്ലീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലായിരുന്നു ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇരു ടീമുകളും ഒരേ പിച്ചിലാണ് കളിക്കുന്നത്. അതിനാല്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആവശ്യമില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത് (Sunil Gavaskar on Wankhede Pitch Change Controversy in India vs New Zealand Cricket World Cup 2023 semi Final).

"രണ്ട് ടീമുകളും ഒരേ പിച്ചില്‍ തന്നെയാണ് കളിക്കുന്നത്. അതിനാല്‍ ഈ പിച്ച് എന്തു ചെയ്യും എന്തു ചെയ്യില്ല എന്നതിനെക്കുറിച്ച് അധികം ചര്‍ച്ചകള്‍ വേണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഏതു തരത്തിലുള്ള പിച്ചിലും കളിക്കാന്‍ ഈ ഇന്ത്യന്‍ ടീമിന് കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ടൂർണമെന്‍റിൽ ഇതുവരെ നമ്മള്‍ അതാണ് കണ്ടത്", സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: 'അവര്‍ ഫേവറിറ്റുകള്‍, ഐസിസി ട്രോഫി വരള്‍ച്ച മറികടക്കാന്‍ സജ്ജര്‍' ; മനസുതുറന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ഫീല്‍ഡ് ചെയ്യാന്‍ അയച്ചിരിക്കുകയാണ്. നെതര്‍ലന്‍ഡ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയും, ശ്രീലങ്കയ്‌ക്ക് എതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ന്യൂസിലന്‍ഡും മാറ്റം വരുത്തിയിട്ടില്ല. റൗണ്ട് റോബില്‍ രീതിയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ എത്തിയിരിക്കുന്നത്. മറുവശത്ത് കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിക്കൊണ്ട് നാലാമത് ഫിനിഷ്‌ ചെയ്‌താണ് ന്യൂസിലന്‍ഡ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ALSO READ: രണ്ട് ലോക റെക്കോഡ് തൂക്കി ഹിറ്റ്‌മാന്‍ ; വേണ്ടി വന്നത് വെറും 3 സിക്‌സറുകള്‍

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലൻഡ് (പ്ലേയിങ്‌ ഇലവൻ): ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (സി), ഡാരിൽ മിച്ചൽ, മാർക്ക് ചാപ്‌മാൻ, ഗ്ലെൻ ഫിലിപ്‌സ്, ടോം ലാഥം, മിച്ചൽ സാന്‍റ്നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്.

ALSO READ: ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് സെമിഫൈനലിന് ഭീഷണി ; അന്വേഷണം തുടങ്ങി മുംബൈ പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.