ETV Bharat / sports

ഇന്ത്യ കൊടുത്ത 'പണിയില്‍' താല്‍ക്കാലിക ആശ്വാസം ; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുനഃസ്ഥാപിച്ച് കോടതി - ഏകദിന ലോകകപ്പ് 2023

Sri Lanka Cricket Board restored following court order : സര്‍ക്കാര്‍ പിരിച്ചുവിട്ട ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അപ്പീല്‍ കോടതി പുനസ്ഥാപിച്ചു.

Sri Lanka Cricket Board restored  Sri Lanka Cricket Board  India vs Sri Lanka  Arjuna Ranatunga  ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്  ഇന്ത്യ vs ശ്രീലങ്ക  ഏകദിന ലോകകപ്പ് 2023  അര്‍ജുനാ രണതുംഗ
Sri Lanka Cricket Board restored following court order
author img

By ETV Bharat Kerala Team

Published : Nov 7, 2023, 3:51 PM IST

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍ക്കാലിക ആശ്വാസം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി അപ്പീല്‍ കോടതി റദ്ദാക്കി (Sri Lanka Cricket Board restored following court order). കേസ് വീണ്ടും പരിഗണിക്കും വരെയുള്ള രണ്ട് ആഴ്‌ച കാലത്തേക്കാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കോടതി പുനഃസ്ഥാപിച്ചിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്ക് എതിരായ (India vs Sri Lanka) ദയനീയ തോല്‍വിക്ക് പിന്നാലെയായിരുന്നു ബോര്‍ഡിനെതിരെ സര്‍ക്കാര്‍ നടപടി എടുത്തത്.

പിരിച്ചുവിട്ട ബോര്‍ഡിന് പകരം ഇടക്കാല ഭരണ സമിതിയെ നിയമിച്ചതായി ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗയാണ് (Roshan Ranasinghe) അറിയിച്ചിരുന്നത്. ഏഴ് അംഗ ഇടക്കാല ഭരണസമിതിയെ ആയിരുന്നു ലങ്കന്‍ സര്‍ക്കാര്‍ ബോര്‍ഡിന്‍റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. ശ്രീലങ്കയുടെ മുന്‍ നായകന്‍ അര്‍ജുനാ രണതുംഗയുടെ (Arjuna Ranatunga) നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിയില്‍ വിരമിച്ച ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുന്‍ ബോര്‍ഡ് പ്രസിഡന്‍റുമുള്‍പ്പെടെയാണ് ഉണ്ടായിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ബോർഡ് പ്രസിഡന്‍റ് ഷമ്മി സിൽവ (Shammi Silva) അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. "ബോർഡ് പുനഃസ്ഥാപിക്കുന്നത് രണ്ടാഴ്ചത്തേക്കാണ്, അതിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും", ഒരു കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാപകമായ അഴിമതി ആരോപണത്തിന്‍റെ പേരില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ശ്രീലങ്ക ക്രിക്കറ്റുമായി മാസങ്ങളായി കായിക മന്ത്രി റോഷന്‍ രണസിംഗ ഭിന്നതയിലായിരുന്നു. ഇതിന്‍റെയൊക്കെ ഭാഗമെന്നോണമായിരുന്നു ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരായ തോല്‍വിക്ക് പിന്നാലെ സര്‍ക്കാര്‍ ബോര്‍ഡിനെതിരെ നടപടി എടുത്തത്.

ഇന്ത്യയ്‌ക്ക് എതിരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 302 റണ്‍സിന്‍ കൂറ്റന്‍ തോല്‍വിയാണ് ശ്രീലങ്ക വഴങ്ങിയിരുന്നത്. ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ശുഭ്‌മാന്‍ ഗില്‍ (92 പന്തില്‍ 92), വിരാട് കോലി (94 പന്തില്‍ 88), ശ്രേയസ് അയ്യര്‍ (56 പന്തില്‍ 82) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലായിരുന്നു വമ്പന്‍ ടോട്ടലിലേക്ക് എത്തിയത്.

ALSO READ: 'ഷാകിബ് അല്‍ ഹസന്‍ ചെയ്‌തതില്‍ അതിശയിക്കാനില്ല'; മാത്യൂസിന്‍റെ ടൈംഡ് ഔട്ട് ചര്‍ച്ചകളില്‍ പ്രതികരിച്ച് വെങ്കടേഷ് പ്രസാദ്

മറുപടിക്ക് ഇറങ്ങിയ ശ്രീലങ്ക 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ഔട്ടായി. 17 പന്തില്‍ 14 റണ്‍സെടുത്ത കസുന്‍ രജിതയായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. ഇതിന് ശേഷം കളിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോടും ശ്രീലങ്ക തോല്‍വി വഴങ്ങിയിരുന്നു.

ഇന്നലെ ന്യൂഡല്‍ഹിയില്‍ മൂന്ന് വിക്കറ്റുകള്‍ക്കായിരുന്നു ബംഗ്ലാദേശിനോട് ടീമിന്‍റെ തോല്‍വി. ഇതോടെ ടീമിന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകളും അവസാനിച്ചു. നിലവില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രം നേടിയ ലങ്ക നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതാണ്.

ALSO READ: 'അങ്ങനെ അല്ലെങ്കില്‍ ഐസിസി നിയമം മാറ്റണം' ; മാത്യൂസിനെ ടൈം ഔട്ടാക്കിയതില്‍ ഷാകിബ് അല്‍ ഹസന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.